30 റൺസ് അകലെ വാർണറെ കാത്തിരിക്കുന്നതൊരു വമ്പൻ റെക്കോർഡ്, അതും ആസ്ട്രേലിയക്ക് വേണ്ടി...

ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഒരൊറ്റ എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ആസ്‌ട്രേലിയൻ കളിക്കാരൻ എന്ന റെക്കോർഡാണ് വാർണറെ കാത്തിരിക്കുന്നത്. ഈ എഡിഷനിൽ 236 റൺസാണ് വാർണറുടെ പേരിലുള്ളത്.

Update: 2021-11-14 10:32 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് ടി20യിലെ കലാശപ്പോരിൽ ന്യൂസിലാൻഡും ആസ്‌ട്രേലിയയും ഏറ്റുമുട്ടാനിരിക്കെ ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ കാത്തിരിക്കുന്നതൊരു റെക്കോർഡ്. ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഒരൊറ്റ എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ആസ്‌ട്രേലിയൻ കളിക്കാരൻ എന്ന റെക്കോർഡാണ് വാർണറെ കാത്തിരിക്കുന്നത്. ഈ എഡിഷനിൽ 236 റൺസാണ് വാർണറുടെ പേരിലുള്ളത്.

30 റൺസ് കൂടി നേടിയാൽ മാത്യൂ ഹെയ്ഡൻ സ്ഥാപിച്ച റെക്കോർഡ് വാർണർക്ക് മറികടക്കാം. ടി20 ലോകകപ്പിന്റെ ഉദ്ഘാടന സീസണിലാണ് ഹെയ്ഡൻ 265 റൺസ് നേടി ആസ്‌ട്രേലിയക്കായി റെക്കോർഡ് ഇട്ടത്. 2012 സീസണിൽ 212 റൺസ് നേടിയ ഷെയിൻ വാട്‌സണാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. വാട്‌സണെ വാർണർ ഇതിനകം പിന്തള്ളിക്കഴിഞ്ഞു. വാർണറിന്റെ നിലവിലെ ഫോം നോക്കുകയാണെങ്കിൽ അനായാസം ഹെയ്ഡനെ മറികടക്കാനാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധന്മാർ വിലയിരുത്തുന്നത്.

ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഐപിഎൽ മത്സരങ്ങളിലൊന്നും വാർണർ ഫോമിൽ അല്ലായിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ ഒഴിവാക്കേണ്ട സാഹചര്യം വരെ ഹൈദരാബാദിനുണ്ടായിരുന്നു. എന്നാൽ ലോകകപ്പിലേക്ക് വന്നപ്പോൾ തുടക്കത്തിലെ തളർച്ചക്ക് ശേഷം വാർണർ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. പാകിസ്താനെതിരായ സെമി ഫൈനലിൽ വാർണറുടെ ഇന്നിങ്‌സ് നിർണായകമായിരുന്നു.

അതേസമയം ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ദുബൈയിലാണ്. രാത്രി 7.30നാണ് മത്സരം. ഇന്ന് ദുബൈയിൽ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് പുതിയൊരു ലോക ചാമ്പ്യനെ കിട്ടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യൻമാരായ ആസ്‌ത്രേലിയക്ക് ടി20യിലെ ലോകചാമ്പ്യൻപട്ടം ഇതുവരെ ലഭിച്ചിട്ടില്ല. 2010 ൽ ഫൈനലിസ്റ്റുകളായെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റു.കുട്ടിക്രിക്കറ്റിലെ പ്രബല ശക്തികളായിട്ടും ന്യൂസിലൻഡിനും ഇതുവരെ ലോകകീരിടം ലഭിച്ചിട്ടില്ല. 

Summary:David Warner 30 Runs Away From Massive T20 World Cup Record For Australia

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News