"ഉറ്റവരുടെ മൃതദേഹം സംസ്കരിക്കാനായി റോഡില്‍ വരിനില്‍ക്കുന്നവര്‍'' ഇന്ത്യയില്‍ കണ്ട ആ ദൃശ്യങ്ങള്‍ ഓര്‍ത്തെടുത്ത് വാര്‍ണര്‍
തുറന്ന സ്ഥലങ്ങളില്‍ സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച. ഐപിഎൽ ഉപേക്ഷിച്ചത് ശരിയായ തീരുമാനമായിരുന്നു
ഐപിഎല്‍ പതിനാലാം സീസണ്‍ കളിക്കാനായി ഇന്ത്യയിലുണ്ടായിരുന്ന സമയത്താ കണേണ്ടി വന്ന ഭീകരാവസ്ഥയെ കുറിച്ച് പറഞ്ഞ് സണ്‍റൈസേഴ്സ് താരവും ആസ്ട്രേലിയന്‍ ബാറ്റ്സ്മാനുമായ ഡേവിഡ് വാർണർ. മരിച്ച ഉറ്റവരുടെ ശരീരം സംസ്കരിക്കാനായി നിരത്തില്‍ വരി നില്‍ക്കുന്ന ഒരുപാട് പേരെ താന്‍ കണ്ടിട്ടുണ്ടെന്നും അത് മനസ് ഉലക്കുന്ന കാഴ്ചയായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.
തുറന്ന സ്ഥലങ്ങളില്‍ സംസ്കാര ചടങ്ങുകൾ നടത്തുകയാണ്. ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച. ഐപിഎൽ ഉപേക്ഷിച്ചത് ശരിയായ തീരുമാനമായിരുന്നു. ബയോ ബബിളും ഒരു സിറ്റിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള പോക്കും പ്രയാസമായിരുന്നു. എന്നിരുന്നാലും സുരക്ഷ ഒരുക്കുന്നതിൽ തങ്ങളാൽ കഴിയുന്നതിന്‍റെ പരമാവധി അവർ ചെയ്തു.
ഏതാനും കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെയ് ആദ്യവാരമാണ് ഐപിഎൽ റദ്ദാക്കിയത്. പതിനാലാം ഐപിഎൽ സീസണിൽ 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഇത് യുഎഇയിൽ നടത്തുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ - ഒക്ടോബർ മാസങ്ങളിലായിട്ടാവും ടൂർണമെന്‍റ്.