മിന്നുമണിക്ക് അരങ്ങേറ്റം: ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഇടംനേടുന്ന ആദ്യ മലയാളി വനിതാ ക്രിക്കറ്റ് താരം
ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതയാണ് മിന്നു
ധാക്ക: ബംഗ്ലാദേശിനെതിരായ വനിതാ ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യ ഇലവനില്‍ മലയാളി താരം മിന്നു മണി ഇടംപിടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാന, മിന്നുവിന് ടീം ക്യാപ് കൈമാറി. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ആദ്യ മലയാളി വനിതയാണ് മിന്നു. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയച്ചു.
പുതുമുഖങ്ങളെ അണിനിരത്തിയുള്ള ടീമിൽ ആഭ്യന്തര തലത്തിലെ മികച്ച പ്രകടനമാണ് വയനാടുകാരിയായ മിന്നുവിന് തുണയായത്. ഹർമൻപ്രീത് കൗർ നയിക്കുന്ന സംഘം കരുത്തുറ്റതാണ്. നാലുമാസത്തിനിടെയുള്ള ആദ്യപരമ്പരയാണ് ഇന്ത്യക്ക്. അവസാനമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ചത് ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി 20 ലോകകപ്പിലാണ്. തുടർന്ന് മാർച്ചിൽ നടന്ന വനിതാ പ്രീമിയർ ലീഗിലും കളിക്കാൻ ഇറങ്ങി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഷേറേ ബംഗ്ല നാഷണള്‍ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ അങ്കം. ഉച്ചക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20ക്കു പുറമേ മൂന്ന് ഏകദിന മത്സരങ്ങളും ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നുണ്ട്.