ജൈത്രയാത്ര തുടര്‍ന്ന് ഡല്‍ഹി; രാജസ്ഥാനെ 33 റണ്‍സിന് തകര്‍ത്തു

സ‍ഞ്ജുവിന്‍റെ ഒറ്റയാള്‍പോരാട്ടം വിഫലം

Update: 2021-09-25 14:13 GMT
Advertising

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് മടങ്ങിയെത്തിയിട്ടും ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. 33 റണ്‍സിനാണ് ഡല്‍ഹി രാജസ്ഥാനെ പരാജയപ്പെടുത്തിയത്. പുറത്താകാതെ 70  റണ്‍സുമായി ക്യാപ്റ്റന്‍ സ‍ഞ്ജു സാംസണ്‍ അവസാനം വരെ പൊരുതിയെങ്കിലും രാജസ്ഥാന് വിജയിക്കാനായില്ല.  സഞ്ജു ഒഴികെ രാജസ്ഥാന്‍ നിരയില്‍  മറ്റാരും തിളങ്ങിയില്ല. 53 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സുമടക്കമാണ് സഞ്ജു 70 റണ്‍സെടുത്തത്.  നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നോര്‍ജെയാണ് രാജസ്ഥാന്‍ ബാറ്റിംഗ് നിരയെ പിടിച്ച് കെട്ടിയത്. 

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി  43 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ മികവിലാണ്  155 റണ്‍സെടുത്തത്.  രണ്ട് സിക്സും ഒരു ഫോറുമടങ്ങുന്നതാണ് ശ്രേയസിന്‍റെ ഇന്നിംഗ്സ്. രാജസ്ഥാന് വേണ്ടി മുസ്തഫ്സിര്‍ റഹമാന്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചേതന്‍ സക്കറിയ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.  ഡല്‍ഹിക്കായി ഒരു വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിന്‍  ഐ.പി.എല്‍ കരിയറില്‍   250 വിക്കറ്റ് തികച്ചു. ഈ നേട്ടം കരസ്ഥമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News