അർധ സെഞ്ച്വറിയുമായി ജുറെൽ, ലീഡിനായി പൊരുതി വാലറ്റം, റാഞ്ചിയിൽ ആവേശം

റാഞ്ചി ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ നേരിട്ട 96-ാം പന്തിലായിരുന്നു ജുറെല്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

Update: 2024-02-25 05:54 GMT
Editor : rishad | By : Web Desk
Advertising

റാഞ്ചി; ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിര്‍ണായക അര്‍ധസെഞ്ച്വറിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ജുറെലിന്‍റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. റാഞ്ചി ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ നേരിട്ട 96-ാം പന്തിലായിരുന്നു ജുറെല്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

219-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൂടുതല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തിട്ടുണ്ട്. 80റണ്‍സുമായി ധ്രുവ് ജുറെലും മൂന്ന് റണ്ണുമായി ആകാശ് ദീപും ക്രീസില്‍. രണ്ട് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താന്‍ ഇനി 66 റണ്‍സ് മാത്രമാണ് വേണ്ടത്. 

മൂന്നാം ദിനം ആദ്യ മണിക്കൂറില്‍ വിക്കറ്റ് കളയാതെ പിടിച്ചു നിന്ന കുല്‍ദീപ് യാദവും ധ്രുവ് ജുറെലും ചേര്‍ന്നാണ് ഇന്ത്യയെ 250 കടത്തിയത്. വിക്കറ്റ് വീഴ്ത്താനായി ഇംഗ്ലണ്ട് ന്യൂബോളെടുത്തെങ്കിലും ഇരുവരും സിംഗിളുകളെടുത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇന്ത്യന്‍ സ്കോര്‍ 250 കടന്നതിന് പിന്നാലെ  പ്രതിരോധവുമായി പിടിച്ചു നിന്ന കുല്‍ദീപ് ആന്‍ഡേഴ്സന്‍റെ പന്തില്‍ നിര്‍ഭാഗ്യകരമായി പുറത്തായി.

ആന്‍ഡേഴ്സന്‍റെ പന്ത് പ്രതിരോധിച്ച കുല്‍ദീപിന്‍റെ ബാറ്റില്‍ കൊണ്ട പന്ത് ഉരുണ്ട് നീങ്ങി സ്റ്റംപില്‍ കൊള്ളുകയായിരുന്നു. എട്ടാം വിക്കറ്റില്‍ ധ്രൂവ് ജുറെലിനൊപ്പം 76 റണ്‍സിന്‍റെ വിലയേറിയ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് കുല്‍ദീപ് പുറത്തായത്. ഇന്ത്യക്ക് ഏറെ ആശ്വാസം പകര്‍ന്ന കൂട്ടുകെട്ടായിരുന്നു ഇത്.  131 പന്തുകള്‍ നേരിട്ടാണ് കുല്‍ദീപ് 28 റണ്‍സടിച്ചത്. കുല്‍ദീപിന് പിന്നാലെ എത്തിയ ആകാശ് ദീപും പ്രതിരോധക്കളിയാണ് കളിക്കുന്നത്. ജുറെലിന് കട്ട പിന്തുണയാണ് കൊടുക്കുന്നത്. അതിനിടെ ജുറല്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News