കോഹ്‌ലിക്ക് ഋഷി സുനക് പുരസ്‌കാരം നൽകിയോ?; സംഘ്പരിവാർ പ്രചാരണത്തിന്റെ യാഥാർത്ഥ്യം ഇതാണ്

വിരാട് കോഹ്‌ലിയുടെ ബാല്യത്തിൽ ഋഷി സുനക് പുരസ്‌കാരം സമ്മാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്

Update: 2022-10-31 14:50 GMT
Editor : afsal137 | By : Web Desk
Advertising

ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതൽ തുടങ്ങിയതാണ് സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങൾ. അവാസ്തവമായ ചിത്രങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സംഘപരിവാർ പ്രൊഫൈലുകൾക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. 2020ലെ ചിത്രം പങ്കുവെച്ചുകൊണ്ട് ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദീപം തെളിയിക്കുന്ന പ്രധാനമന്ത്രി ഋഷി സുനക് എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇതാ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ മുൻനിർത്തിയാണ് സംഘപരിവാറിന്റെ വ്യാജ പ്രചാരണം.

വിരാട് കോഹ്‌ലിയുടെ ബാല്യത്തിൽ ഋഷി സുനക് പുരസ്‌കാരം സമ്മാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്ന് തെളിയിച്ചിരിക്കുകയാണ് വസ്തുതാന്വേഷണ വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്'. പേസ് ബൗളർ ആശിഷ് നെഹ്‌റയിൽനിന്നും വിരാട് കോലി സമ്മാനം സ്വീകരിക്കുന്ന ചിത്രമാണ് ഹിന്ദുത്വ വാദികൾ ഋഷി സുനകിന്റേതും കോലിയുടേതും എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

ഈ ചിത്രം കോഹ്‌ലി തന്നെ അടിക്കുറിപ്പോടെ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ നേരത്തെ പങ്കുവെച്ചിട്ടുണ്ട്. ഒരു സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആശിഷ് നെഹ്‌റയും ഈ ചിത്രത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. 'പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കുഞ്ഞ് വിരാട് കോലിക്ക് പുരസ്‌കാരം സമ്മാനിക്കുന്നു. വിദ്വേഷികൾ പറയും ഇത് ആശിഷ് നെഹ്‌റയാണെന്ന്' -ഒരാൾ സമൂഹമാധ്യമത്തിൽ കുറിച്ചു.



 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News