അണ്ടര്‍ 19 ലോകകപ്പിനിടെ ഭൂചലനം: എന്നിട്ടും കളി തുടര്‍ന്നു...
ശനിയാഴ്ച അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ ഗ്രൗണ്ടില്‍ ഭൂചലനമുണ്ടായത്.
ഐസിസി അണ്ടര്‍ 19 ലോകപ്പ് മത്സരത്തിനിടെ ട്രിനിഡാഡില്‍ നേരിയ ഭൂചലനം. ശനിയാഴ്ച അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ ഗ്രൗണ്ടില്‍ ഭൂചലനമുണ്ടായത്.
ഭൂചലനം ഉണ്ടായത് ഗ്രൗണ്ടിലെ കളിക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. പോർട്ട് ഓഫ് സ്പെയ്ൻ തീരത്ത് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് സ്റ്റേഡിയത്തിലുമുണ്ടായത്. കമന്ററി ബോക്സിനുള്ളിൽ പ്രകമ്പനം അനുഭവപ്പെട്ടതോടെ കമന്റേറ്റർമാർ ഇതേ കുറിച്ച് പറഞ്ഞു.സിംബാബ്വെ ഇന്നിങ്സിന്റെ ആറാം ഓവറിലാണ് ഭൂചലനം ഉണ്ടായത്. 20 സെക്കന്റ് പ്രകമ്പനം അനുഭവപ്പെട്ടു.
മത്സരം പകര്‍ത്താന്‍ വെച്ചിരുന്ന ക്യാമറകള്‍ കുലുങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കളിയിലേക്ക് വന്നാൽ, സിംബാബ്‌വെയെ 8 വിക്കറ്റിന് അയർലൻഡ് തോൽപ്പിച്ചു. 166 റൺസിന് സിംബാബ്‌വെ ഇന്നിങ്സ് ഒതുക്കാൻ അയർലൻഡിന് കഴിഞ്ഞു. 5 വിക്കറ്റ് വീഴ്ത്തിയ പേസർ മുസമിൽ ഷെർസാദ് ആണ് ഇതിന് അയർലൻഡിനെ സഹായിച്ചത്. അർധ ശതകം നേടിയ ക്യാപ്റ്റൻ ടിം ടെക്ടറിന്റെ മികവിൽ അയർലൻഡ് വിജയ ലക്ഷ്യം മറികടന്നു.
5.1 at 5.4 https://t.co/cpeTY8mlAi
— Bertus de Jong (@BdJcricket) January 29, 2022