'130 കിലോമീറ്റർ വേഗമുള്ള പന്തു കളിച്ചേ അവർക്ക് പരിചയമുള്ളൂ'; തോൽവിയിൽ ഇന്ത്യയെ കുത്തി മാത്യു ഹെയ്ഡന്‍

"രോഹിതിനെയും രാഹുലിനെയും പുറത്താക്കിയ ഷഹീന്‍ അഫ്രീദിയുടെ പന്തുകൾ അഞ്ചാഴ്ചക്കിടെ കണ്ട ഏറ്റവും മികച്ച ബോളുകളാണ്"

Update: 2021-10-28 08:25 GMT
Editor : abs | By : Web Desk
Advertising

ടി20 ലോകകപ്പിൽ പാക് ബൗളർമാരുടെ അതിവേഗത്തിന് മുമ്പിലാണ് ഇന്ത്യ തോറ്റതെന്ന് ഓസീസ് മുൻ ഓപണറും പാക് ബാറ്റിങ് ഉപദേശകനുമായ മാത്യു ഹെയ്ഡൻ. ഐപിഎല്ലിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വരുന്ന പന്തുകളെയാണ് ഇന്ത്യൻ ബാറ്റർമാർ നേരിട്ടതെന്നും എന്നാൽ ഷഹീൻ അഫ്രീദിയുടെ പന്തുകൾ അവരെ വട്ടംകറക്കിയെന്നും ഹെയ്ഡൻ പറഞ്ഞു. ആദ്യ രണ്ട് ഓവറിനുള്ളിൽ ഓപണർമാരായ രോഹിത് ശർമ്മയെയും കെഎൽ രാഹുലിനെയും മടക്കിയത് അഫ്രീദിയായിരുന്നു. 

'കഴിഞ്ഞ മാസം നടന്ന ഐപിഎല്ലിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വരുന്ന പന്തുകളാണ് അവർ നേരിട്ടത്. ഷഹീൻ അഫ്രീദിയുടെ വേഗത്തെ നേരിടുകയെന്നത് മറ്റൊരു കാര്യം തന്നെയാണ്. രോഹിതിനെയും രാഹുലിനെയും പുറത്താക്കിയ പന്തുകൾ അഞ്ചാഴ്ചക്കിടെ കണ്ട ഏറ്റവും മികച്ച ബോളുകളാണ്. രോഹിത് ശർമ്മയെ പുറത്താക്കിയ ഫാസ്റ്റ് സിങ്ങിങ് യോർക്കർ ഗംഭീരമായിരുന്നു' - ഹൈഡൻ കൂട്ടിച്ചേർത്തു. 

ഇന്ത്യയ്‌ക്കെതിരെ പത്തു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പാകിസ്താൻ 13 പന്ത് ബാക്കി നിൽക്കെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ അടിച്ചെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ ന്യൂസിലാൻഡിനെ അഞ്ചു വിക്കറ്റിന് തകർത്ത പാകിസ്താൻ ടൂർണമെന്റിൽ മികച്ച ഫോമിലാണ്. ഞായറാഴ്ച ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News