ജയ് ശ്രീരാം, ജയ് ശ്രീരാം...; ഔട്ടായി മടങ്ങുന്നതിനിടെ പാക് ബാറ്റർ റിസ്‌വാനെതിരെ മുദ്രാവാക്യവുമായി കാണികൾ

കാണികളോട് പാക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പ്രതികരിച്ചില്ല.

Update: 2023-10-15 06:44 GMT
Editor : abs | By : Web Desk
Advertising

അഹമ്മദാബാദ്: ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ ഔട്ടായി പവലിയനിലേക്ക് പോകുന്ന പാക് ബാറ്റർ മുഹമ്മദ് റിസ്‌വാനെതിരെ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി കാണികൾ. ശനിയാഴ്ച നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സംഭവം. ജയ് ശ്രീരാം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാണികളോട് റിസ്‌വാൻ പ്രതികരിച്ചില്ല. 



49 റൺസാണ് മത്സരത്തിൽ റിസ്‌വാൻ സ്വന്തമാക്കിയത്. ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ചേർന്ന് പാക് ഇന്നിങ്‌സ് പടുത്തുയർത്തിയ റിസ്‌വാൻ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും ബുംറയുടെ വേഗം കുറഞ്ഞ പന്തിൽ വീണു. ബാബർ ഒഴികെ മറ്റു ബാറ്റ്‌സ്മാന്മാർക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിയാതിരുന്ന മത്സരത്തിൽ 191 റൺസാണ് പാകിസ്താൻ അടിച്ചെടുത്തത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 30.3 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയും ചെയ്തു.

ബാറ്റർമാർ പരാജയപ്പെട്ടതാണ് തോൽവിക്ക് കാരണമെന്ന് പാക് ക്യാപ്റ്റൻ ബാബർ അസം പിന്നീട് പ്രതികരിച്ചു. 280-290 ടോട്ടലായിരുന്നു ലക്ഷ്യം. നന്നായി തുടങ്ങുകയും ചെയ്തു. എന്നാൽ മധ്യനിരയും വാലറ്റവും തകർന്നു. പൊരുതാനുള്ള ടോട്ടലായിരുന്നില്ല തങ്ങളുടേത്- ബാബർ പറഞ്ഞു. രോഹിതിന്റേത് മികച്ച ഇന്നിങ്‌സ് ആയിരുന്നെന്നും ബാബർ കൂട്ടിച്ചേർത്തു. 63 പന്തിൽനിന്ന് 86 റൺസെടുത്ത രോഹിത് ആയിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുന്തൂൺ. 

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ക്ലാസിക് പോരാട്ടം കാണാൻ ഒന്നേകാൽ ലക്ഷം പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. 132000 ഇരിപ്പിട ശേഷിയാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിനുള്ളത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരവും ഇന്നലത്തേതായിരുന്നു. 




Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News