രാഹുലിന് നേരെ ബിയര്‍ കോര്‍ക്കെറിഞ്ഞ് കാണികള്‍, തിരിച്ചും എറിയാന്‍ പറഞ്ഞ് കോഹ്‍ലി, വീഡിയോ
കെ.എൽ രാഹുൽ തേർഡ് മാൻ ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു ഇംഗ്ലീഷ് കാണികളുടെ അതിരുവിട്ട പെരുമാറ്റം
ലോർഡ്സ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ കെ.എൽ രാഹുലിന് നേരെ ഇംഗ്ലീഷ് കാണികൾ ബിയർ ബോട്ടിൽ കോർക്കെറിഞ്ഞു. മൂന്നാം ദിവസം അറുപത്തിയൊമ്പതാം ഓവറിനിടെയാണ് സംഭവം. കെ.എൽ രാഹുൽ തേർഡ് മാൻ ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുമ്പോഴായിരുന്നു ഇംഗ്ലീഷ് കാണികളുടെ അതിരുവിട്ട പെരുമാറ്റം.
നിരവധി കോർക്കുകളാണ് രാഹുലിന്‍റെ സമീപത്ത് വന്നുവീണുത്. ഇതിനെത്തുടർന്ന് രാഹുൽ പരാതിയുയർത്തി. ശേഷം സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന നായകൻ വിരാട് കോഹ്‍ലി തിരിച്ചുമെറിയാൻ നിർദേശം നൽകി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇന്ത്യൻ ടീം സംഭവത്തിൽ ഇതുവരെയും ഔദ്യോഗികമായി പരാതിപ്പെട്ടിട്ടില്ല. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ച്വറിക്കരുത്തിൽ മുന്നേറുന്ന ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് മുന്നേറുകയാണ്.
Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA— Pranjal (@Pranjal_King_18) August 14, ൨൦൨൧Virat Kohli signaling to KL Rahul to throw it back to the crowd pic.twitter.com/OjJkixqJJA
— Pranjal (@Pranjal_King_18) August 14, 2021