കളിക്കിടെ ബാറ്റര്‍മാരെ തിരിച്ചു വിളിച്ചു; ഋഷഭ് പന്തിന് പിഴ

മാച്ച് ഫീയുടെ 100 ശതമാനം പിഴയാണ് താരമടക്കേണ്ടി വരിക

Update: 2022-04-23 08:31 GMT
Advertising

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങളിൽ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിന് പിഴ.  മാച്ച് ഫീയുടെ 100 ശതമാനം പിഴ താരമടക്കണം. മത്സരത്തിനിടെ ബാറ്റര്‍മാരെ തിരിച്ചുവിളിച്ചതിനാണ് പന്തിനെതിരെ പിഴ ചുമത്തിയത്. 

അവസാന ഓവറിലാണ് മത്സരത്തിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസായിരുന്നു. വിൻഡീസ് താരം മക്കോയ് എറിഞ്ഞ ആദ്യ മൂന്ന് പന്തും  റോവൻ പവൽ ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് അനുവദനീയമായതിലും ഉയർന്നാണ് വന്നതെന്നും നോബോൾ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഡഗ്ഔട്ടിൽ നിന്നും ക്യാപ്ടൻ ഋഷഭ് പന്തും സഹതാരങ്ങളും ആവശ്യമുന്നയിച്ചു. 

അമ്പയര്‍ നോബോൾ അനുവദിക്കാത്തതിനെ തുടർന്ന് ക്രീസിലുണ്ടായിരുന്ന റോവൻ പവലിനെയും കുൽദീപ് യാദവിനെയും റിഷഭ് പന്ത് തിരികെ വിളിച്ചു. ഇതിനിടെ ഡൽഹി ക്യാമ്പില്‍ എത്തി ജോസ് ബട്‍ലറുടെ രോഷപ്രകടനം. ഡൽഹി ഒഫീഷ്യലായ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറുമായി തർക്കിച്ചു. പക്ഷേ തീരുമാനം മാറ്റാൻ അമ്പയര്‍മാര്‍ തയ്യാറായില്ല. മത്സരത്തില്‍ ഡല്‍ഹി 15 റണ്‍സിന് പരാജയപ്പെടുകയും ചെയ്തു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News