ആസ്‌ട്രേലിയക്കെതിരായ മിന്നുംജയം: എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് ടീം ഇന്ത്യ

ടെസ്റ്റിൽ 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥനാനത്തുള്ള ആസ്‌ട്രേലിയയേക്കാളും നാല് പോയിന്റ് മുന്നിൽ.

Update: 2023-02-15 12:40 GMT
Editor : rishad | By : Web Desk

ടീം ഇന്ത്യ

Advertising

മുംബൈ: ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചതിന് ഐ.സി.സി റാങ്കിങിൽ എല്ലാ ഫോർമാറ്റിലും ഒന്നാമത് എത്തി ടീം ഇന്ത്യ. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ഒന്നാമതാണ് ടീം ഇന്ത്യ. ടെസ്റ്റിൽ 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥനാനത്തുള്ള ആസ്‌ട്രേലിയയേക്കാളും നാല് പോയിന്റ് മുന്നിൽ.

മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 106 പോയിന്റാണുള്ളത്. അതേസമയം ഈ പോയിന്റ് മെച്ചപ്പെടുത്താൻ ഇംഗ്ലണ്ടിന് അവസരമുണ്ട്. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയെ ഉജ്വല വിജയത്തിലെത്തിച്ച രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കും വ്യക്തിഗത റാങ്കിങിലും നേട്ടമായി. രണ്ട് സ്പിന്നർമാരും ചേർന്ന് 15 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടെസ്റ്റ്  ബൗളിങിൽ  865 റേറ്റിങുമായി ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ആണ് ഒന്നാം സ്ഥാനത്ത്. 846 റേറ്റിങുമായി രണ്ടാം സ്ഥാനത്താണ് രവിചന്ദ്ര അശ്വിൻ.

ഏകദിന ഫോര്‍മാറ്റില്‍ 114 ആണ് ഇന്ത്യയുടെ റേറ്റിങ്. ഇവിടെയും ആസ്‌ട്രേലിയ തന്നെയാണ് രണ്ടാം റാങ്കില്‍. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകള്‍ മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ട്വന്റി 20യില്‍ വെറും ഒരു റേറ്റിങ്ങിന്റെ ബലമാണ് ഇന്ത്യയ്ക്കുള്ളത്. 267 ആണ് ഇന്ത്യയുടെ റേറ്റിങ്. രണ്ടാമതുള്ള ഇംഗ്ലണ്ടിന് 266 റേറ്റിങ്ങുണ്ട്. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 21ന് ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ സ്പിൻ ബൗളിങിനെ എങ്ങനെ നേരിടണമെന്ന് ഇപ്പോഴും ആസ്‌ട്രേലിയക്ക് പിടികിട്ടിയിട്ടില്ല. അതിനാൽ ഡൽഹിയിലും ഇന്ത്യക്ക് തന്നെയാകും മുൻതൂക്കം. പരമ്പര ജയിച്ച് ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്കുള്ള യോഗ്യതയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇവിടെയും ആസ്‌ട്രേലിയയാകും എതിരാളികൾ.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News