മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു
11 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
ബറോഡ: ഇന്ത്യൻ ടെസ്റ്റ് ടീം മുൻ നായകൻ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ വസതിയിലാണ് അന്ത്യം. 11 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
The BCCI expresses its profound grief at the passing away of Dattajirao Gaekwad, former India captain and India’s oldest Test cricketer. He played in 11 Tests and led the team during India’s Tour of England in 1959. Under his captaincy, Baroda also won the Ranji Trophy in the… pic.twitter.com/HSUArGrjDF
— BCCI (@BCCI) February 13, 2024
1959ലെ ഇംഗ്ലണ്ട് പരമ്പരയിലാണ് ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്. ഗെയ്ക്‌വാദിന്റെ കീഴിൽ 1957-58 സീസൺ രഞ്ജി ട്രോഫി കിരീടം ബറോഡ നേടിയിരുന്നു. 1952ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. അതേ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 52 റൺസാണ് ഗെയ്ക്ക്വാദിന്റെ ഉയർന്ന സ്‌കോർ.
ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്കായി കളിച്ച ഗെയ്ക്ക്വാദ് 3139 റൺസ് നേടിയിട്ടുണ്ട്. 1947 മുതൽ 1961 വരെയാണ് ബറോഡ ടീമിൽ കളിച്ചത്.