എങ്ങോട്ടാണ് രാജ്യത്തിന്‍റെ പോക്ക്? ഷമിക്കെതിരായ ട്രോളുകളെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ വലിയ രീതിയില്‍ അധിക്ഷേപ കമന്‍റുകള്‍ ഉയര്‍ന്നിരുന്നു

Update: 2021-10-28 11:41 GMT
Editor : Roshin | By : Web Desk
Advertising

പാകിസ്താനെതിരായ മത്സരത്തിന് ശേഷം മുഹമ്മദ് ഷമിക്ക് നേരെയുണ്ടായ ട്രോളുകളെ വിമര്‍ശിച്ച് മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. ബൂമ്രയും ഭുവിയും ഒരു പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ അവര്‍ ഉത്തരവാദിത്തം കളിക്കുന്നു എന്നാണോ നിങ്ങള്‍ പറയുന്നതെന്നും ട്രോളുകള്‍ സൃഷ്ടിക്കുന്നവരോട് ഗംഭീര്‍ ചോദിച്ചു.

'ഇന്ത്യ തോറ്റതോടെ മുഹമ്മദ് ഷമിയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണ്. എന്ത് കഷ്ടമാണിത്. എങ്ങോട്ടാണ് രാജ്യത്തിന്‍റെ പോക്ക്' ഗംഭീര്‍ ചോദിക്കുന്നു. എനിക്ക് ഷമിയെ നന്നായി അറിയാം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്.

ഉത്തരവാദിത്തത്തോടെ കളിക്കുന്ന, കഠിനാധ്വാനിയായ വ്യക്തിയാണ് ഷമി. ചില മത്സരങ്ങളില്‍ ചിലര്‍ക്ക് തിളങ്ങാനായെന്ന് വരില്ല. പാകിസ്താനെതിരെ ഷമിക്കും മികവ് കാണിക്കാനായില്ല. എന്നാല്‍ ഏതൊരു താരത്തിനും സംഭവിക്കുന്നതാണ് അത്. പാകിസ്താന്‍ നന്നായി കളിച്ചു. അത് അംഗീകരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കുകയല്ലേ വേണ്ടത് എന്നും ഗംഭീര്‍ പറയുന്നു.

പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്ക് നേരെ വലിയ രീതിയില്‍ അധിക്ഷേപ കമന്‍റുകള്‍ ഉയര്‍ന്നിരുന്നു. ഷമിയുടെ മതത്തിലേക്ക് ചൂണ്ടിയാണ് ട്രോളുകള്‍ വന്നത്. എന്നാല്‍ സച്ചിന്‍, സെവാഗ്, ഹര്‍ഭജന്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും ബിസിസിഐയും ഷമിക്ക് പിന്തുണയുമായി എത്തി.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News