തകർത്തടിച്ച് മുന്നേറ്റ നിര: രഞ്ജിട്രോഫിയിൽ അസമിനെതിരെ കേരളത്തിന് മികച്ച സ്‌കോർ

മധ്യനിരയിൽ നിന്ന് കേരളത്തിന് കാര്യമായ പിന്തുണ കിട്ടാതെ വന്നത് തിരിച്ചടിയായി. അല്ലെങ്കില്‍ സ്കോര്‍ ഇനിയും ഉയര്‍ന്നേനെ.

Update: 2024-01-13 12:07 GMT
Editor : rishad | By : Web Desk
Advertising

ബര്‍സപര( അസം): സച്ചിൻ ബേബി, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണ പ്രസാദ്, രോഹൻ പ്രേം എന്നിവരുടെ തകർപ്പൻ ഇന്നിങ്‌സുകളുടെ ബലത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ അസമിനെതിരെ കേരളത്തിന് മികച്ച സ്‌കോർ. 419 റൺസാണ് കേരളം പടുത്തുയർത്തിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലാണ്. കേരളത്തിന്റെ സ്‌കോർ മറികടക്കാൻ അവർക്ക് ഇനിയും 405 റൺസ് വേണം. ഉത്തർപ്രദേശിനെതിരായ ആദ്യ ടെസ്റ്റിൽ സമനിലകൊണ്ട് കേരളം തൃപ്തിപ്പെട്ടെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയത് കേരളത്തിന് തിരിച്ചടിയായി.

131 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. 148 പന്തുകളിൽ നിന്ന് 16 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു സച്ചിൻ ബേബിയുടെ ഇന്നിങ്‌സ്. 133 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും കൃഷ്ണപ്രസാദും കേരളത്തിനായി സമ്മാനിച്ചത്. രോഹൻ 95 പന്തുകളിൽനിന്ന് 83 റൺസെടുത്തു പുറത്തായി. തുടര്‍ന്ന് എത്തിയ രോഹന്‍ പ്രേമും മോശമാക്കിയില്ല. 116 പന്തുകളില്‍ നിന്ന് 50 റണ്‍സാണ് താരം നേടിയത്. 

സച്ചിൻ ബേബിയാണ് പിന്നീട് സ്‌കോർബോർഡ് ചലിപ്പിച്ചത്. മധ്യനിരയിൽ നിന്ന് കേരളത്തിന് കാര്യമായ പിന്തുണ കിട്ടാതെ വന്നു. ആദ്യ നാല് ബാറ്റർമാരാണ് കേരളത്തിന് സംഭാവന ചെയ്തത്. വിഷ്ണു വിനോദ്(19) ശ്രേയസ് ഗോപൽ(18) എന്നിവർ എളുപ്പത്തിൽ മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. അല്ലെങ്കിൽ കേരള സ്‌കോർ ഇനിയും ഉയർന്നേനെ. അസമിനായി മുകേഷ് ഹുസൈൻ, രാഹുൽ സിങ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ കളിക്കുന്നതിനാലാണ് സഞ്ജു ടീമിലില്ല. അതേസമയം അഫ്ഗാനിസ്താനെതിരായ ആദ്യ ടി20യില്‍ സഞ്ജുവിന് ഇടം നേടാനായതുമില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News