കേട്ടതൊക്കെ വെറുതെ, ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് ഇല്ല, ഗുജറാത്തിൽ തന്നെ
അവസാന നിമിഷം ആണ് ഡീൽ നടക്കാതെ പോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
മുംബൈ: സൂപ്പർതാരം ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിട്ട് എങ്ങുംപോകുന്നില്ല. പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾ രണ്ട് ദിവസമായി സജീവമായിരുന്നു.
15 കോടിക്ക് ഗുജറാത്ത് ടീമിൽ എത്തിച്ച പാണ്ഡ്യ, തിരിച്ച് മുംബൈയിലേക്ക് പോകുകയാണെങ്കിൽ ക്രിക്കറ്റ് ലോകത്തെ റെക്കോർഡ് ട്രാൻസ്ഫറാകുമായിരുന്നു. 15 കോടിക്ക് പുറമെ ട്രാൻസ്ഫർ ഫീയുടെ പകുതയും പാണ്ഡ്യക്ക് കിട്ടുമായിരുന്നു. എന്നാൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ടപ്പോൾ അതിൽ ഒന്നാമനായി പാണ്ഡ്യയുടെ പേര് ഉണ്ട്.
അവസാന നിമിഷം ആണ് കരാര്‍ നടക്കാതെ പോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് എന്ത് കൊണ്ടെന്ന് വ്യക്തമല്ല. അരങ്ങേറ്റ സീസണിൽ ഗുജറാത്തിനെ കിരീടമണിയിക്കുകയും രണ്ടാം സീസണിൽ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത പാണ്ഡ്യയെ വിട്ടുകൊടുക്കാൻ ഗുജറാത്തിനും തുടക്കത്തിൽ താൽപര്യമില്ലായിരുന്നു. എന്നാൽ ലഭിക്കുന്ന പണത്തിൽ കണ്ണുവെച്ചാണ് ഗുജറാത്ത് പാണ്ഡ്യയെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നത്.
മുംബൈക്കാകട്ടെ രോഹിത് ശർമ്മ കളി മതിയാക്കുകായണെങ്കിൽ തൽസ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ കരാര്‍ സംഭവിച്ചില്ല. അതേസമയം 2024 ലേലത്തിന് മുമ്പായുള്ള കരാറുകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാലത് ഇരു ടീമുകളിലെയും കളിക്കാർ തമ്മിലാകണമെന്ന് മാത്രം.
GUJARAT TITANS HAVE RETAINED HARDIK PANDYA...!!! pic.twitter.com/qzaJDjEjfd
— Mufaddal Vohra (@mufaddal_vohra) November 26, 2023