''ഇനിയും രണ്ട് ടീമുകളെക്കൂടി തെരഞ്ഞെടുത്ത് ലോകത്തിലെ ഏത് മത്സരവും വിജയിക്കാന്‍ ഇന്ത്യക്ക് സാധിക്കും'' ഹാര്‍ദ്ദിക് പാണ്ഡ്യ

1980ല്‍ ആസ്ട്രേലിയക്കെതിരായ പരമ്പക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഒരു സീരീസില്‍ തന്നെ അരങ്ങേറ്റം കുറിക്കുന്നത്

Update: 2021-07-24 05:28 GMT
Editor : Roshin | By : Web Desk
Advertising

ഇനിയും രണ്ട് ടീമുകള്‍ ഉണ്ടാക്കാനും ഏത് ടീമിനെതിരെയും വിജയിക്കാനും ഇന്ത്യക്ക് സാധിക്കുമെന്ന് ഓള്‍ റൌണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇംഗ്ലണ്ടിനെതിരായ പരമ്പരയുള്ളതിനാല്‍ രണ്ടാമതൊരു ടീം ശ്രീലങ്കന്‍ പര്യടനം നടത്തുകയും വിജയിക്കുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് പാണ്ഡ്യയുടെ പ്രതികരണം. ശ്രീലങ്കക്കെതിരെ 2-1ന് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി.

''ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ അത്രയധികം കഴിവുള്ള കളിക്കാരുണ്ട്. ഇനിയും രണ്ട് ടീമുകളെക്കൂടി തെരഞ്ഞെടുത്ത് ലോകത്തിലെ ഏത് മത്സരവും വിജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് കരുതുന്നു.'' ഹാര്‍ദ്ദിക് പറയുന്നു.

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ വിജയത്തോടൊപ്പം അഞ്ച് പുതുമുഖങ്ങള്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. നിതീഷ് റാണ, രാഹുല്‍ ചഹാര്‍, ചേതന്‍ സക്കരിയ, കൃഷ്ണപ്പ ഗൌതം, സഞ്ജു സാംസണ്‍ എന്നിവരാണ് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരങ്ങള്‍. രാഹുല്‍ ചഹാര്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടി20യില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഏകദിനത്തില്‍ അവസരം ലഭിക്കുന്നത്.

1980ല്‍ ആസ്ട്രേലിയക്കെതിരായ പരമ്പക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ച് താരങ്ങള്‍ ഇന്ത്യക്കായി ഒരു സീരീസില്‍ തന്നെ അരങ്ങേറ്റം കുറിക്കുന്നത്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News