പാണ്ഡ്യയുടെ ഏറിൽ സ്റ്റമ്പിന്റെ നടുവൊടിഞ്ഞു: ഔട്ടായത് സഞ്ജു
എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സിംഗിളിന് ശ്രമിച്ച സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. സഞ്ജു ക്രീസിലെത്തും മുമ്പെ പാണ്ഡ്യയുടെ ബുള്ളറ്റ് ത്രോ സ്റ്റമ്പിൽ കൊണ്ടു.
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടെ കിടിലൻ ഫീൽഡിങ്. പാണ്ഡ്യയുടെ ത്രോ നേരെ പതിച്ചത് മിഡിൽ സ്റ്റമ്പിൽ. അതോടെ സ്റ്റമ്പ് രണ്ട് കഷ്ണമായി. രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണെ പുറത്താക്കാനായിരുന്നു ഹാർദിക് പാണ്ഡ്യയുടെ ത്രോ.
എട്ടാം ഓവറിലെ മൂന്നാം പന്തില്‍ സിംഗിളിന് ശ്രമിച്ച സഞ്ജുവിന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. സഞ്ജു ക്രീസിലെത്തും മുമ്പെ പാണ്ഡ്യയുടെ ബുള്ളറ്റ് ത്രോ സ്റ്റമ്പിൽ കൊണ്ടു. അതോടെ സഞ്ജു പുറത്ത്. മത്സരത്തിൽ 11 റൺസാണ് സഞ്ജു നേടിയത്.
അതേസമയം മത്സരത്തിൽ 37 റൺസിനായിരുന്നു ഗുജറാത്തിന്റെ വിജയം. പുറത്താകാതെ 87 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ വിജയശിൽപ്പി. 52 പന്തിൽ നിന്ന് നാല് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. 43 റൺസെടുത്ത അഭിനവ് മനോഹർ പാണ്ഡ്യക്ക് കൂട്ടായി. 14 പന്തിൽ 31 റൺസ് നേടിയ മില്ലറുടെ പ്രകടനവും ഗുജറാത്തിന്റെ 192 എന്ന മികച്ച ടോട്ടലിന് സഹായകമായി.
മറുപടി ബാറ്റിങിൽ രാജസ്ഥാന് 155 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 54 റൺസ് നേടിയ ജോസ് ബട്ട്‌ലർക്ക് മാത്രമെ രാജസ്ഥാൻ നിരയിൽ തിളങ്ങാനായുള്ളൂ. ഷിംറോൺ ഹെറ്റ്മയർ 29 റൺസ് നേടി. ഗുജറാത്തിനായി ലോക്കി ഫെർഗൂസൺ യാഷ് ദയാൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Summary-Hardik Pandya breaks the stumps