നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണമാകില്ല, ഫലസ്തീനെ കുറിച്ചുള്ള മണ്ടേലയുടെ വാക്കുകള്‍ കടമെടുത്ത് ഹാഷിം അംല

ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻമാരായ സർക്കാർ നെൽസൺ മണ്ടേലയെ 'തീവ്രവാദി' എന്ന് മുദ്രകുത്തിയിരുന്നു

Update: 2021-05-16 16:51 GMT
Editor : Suhail | By : Web Desk
Advertising

ഫലസ്​തീനികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല. ഫലസ്തീൻ ജനതക്ക് സ്വാതന്ത്ര്യം ലഭിക്കാതെ നമ്മുടെ സ്വാതന്ത്ര്യം പൂർണമാകില്ലെിന്ന ദക്ഷിണാഫ്രിൻ ചരിത്ര പുരുഷൻ നെൽസൻ മണ്ടേലയുടെ വാക്കുകൾ കടമെടുത്താണ് താരം തന്റെ പിന്തുണ അറിയിച്ചത്.

ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻമാരായ സർക്കാർ നെൽസൺ മണ്ടേലയെ 'തീവ്രവാദി' എന്ന് മുദ്രകുത്തിയിരുന്നെന്ന്​ അറിയുന്നത് ചിലർക്ക് ആശ്ചര്യമായി തോന്നാം. പക്ഷേ അന്ന് ആളുകൾ ​അത് വിശ്വസിച്ചിരുന്നു. അതിശയകരമെന്നു പറയട്ടെ. ലോകം മുഴുവൻ മണ്ടേലയെ സ്വാതന്ത്ര്യ സമരസേനാനിയായി ഇപ്പോൾ അംഗീകരിക്കുന്നു. അദ്ദേഹം വിശ്വസിച്ചിരുന്ന കാര്യത്തിൽ വിജയിച്ചതുകൊണ്ട്​ മാത്രമാണ്​ അംഗീകരിക്കപ്പെട്ടതെന്ന് അംല കുറിക്കുന്നു​.

മണ്ടേലയുടെ ഫലസ്​തീനെ കുറിച്ചുള്ള ഉദ്ധരണി നമ്മെ ഞെട്ടിക്കുന്നതോ പ്രവചനാത്മകമോ അല്ല. പതിറ്റാണ്ടുകളായി ​സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊക്കെയാണെന്ന്​ അദ്ദേഹത്തിന് വ്യക്തമായിരുന്നു, ഇപ്പോൾ അത് ലോകത്തിന് എന്നത്തേക്കാളും വ്യക്തമാണ്. എല്ലാ ഫലസ്തീനികളുടെയും ധീരതക്ക്​ ഞങ്ങൾ അഭിവാദ്യം അർപ്പിക്കുന്നതായും ഹാഷിം അംല എഴുതി.

​ഫലസ്തീന് പിന്തുണയുമായി നേരത്തെ നിരവധി ക്രിക്കറ്റ് താരങ്ങൾ രം​ഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ താരങ്ങളായ കഗിസോ റബാദ, തബ്രീസ്​ ഷംസി, ​വെസ്റ്റ്​ ഇൻഡീസ് മുൻ താരം ഡാരൻ സമ്മി, ഇംഗ്ലീഷ്​ താരം സാം ബില്ലിങ്​സ്​, പാക്​ താരങ്ങളായ ഷാഹിദ്​ അഫ്രീദി, ബാബർ അസം ഇന്ത്യൻ താരം ഇർഫാൻ പത്താൻ തുടങ്ങിയവരും ഫലസ്​തീന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News