സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക് 2005ലാണ് വിരമിച്ചത്
Update: 2023-09-03 08:03 GMT
ഹരാരെ: സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. വൻകുടലിലും കരളിനും അർബുദം ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണവിവരം സമൂഹമാധ്യമം വഴി പങ്കുവച്ചത്.
1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക് 2005ലാണ് വിരമിച്ചത്. രാജ്യത്തിനായി 65 ടെസ്റ്റിലും 189 ഏകദിനങ്ങൡലും ജഴ്‌സിയണിഞ്ഞു. 4933 റൺസും 455 വിക്കറ്റും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‌വെക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ്.
വിരമിച്ച ശേഷം പരിശീലകനായും സജീവമായിരുന്നു സ്ട്രീക്ക്. 2009-13 വർഷങ്ങളിൽ സിംബാബ്‌വെയുടെ ബൗളിങ് കോച്ചായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ റൈഡേഴ്‌സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.