ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരം കാണാൻ വഴിയുണ്ട്...

യശ്വസി ജയ്‌സ്വാളാണ് തനിക്കൊപ്പം ഓപ്പൺ ചെയ്യുകയെന്ന് നായകൻ രോഹിത് ശർമ, മൂന്നാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ

Update: 2023-07-12 14:38 GMT
Advertising

വെസ്റ്റ് ഇൻഡീസ് - ഇന്ത്യ ടെസ്റ്റ് പരമ്പര ഇന്ന് തുടങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് ആദ്യ മത്സരം തുടങ്ങുന്നത്. ഡൊമനിക വിൻഡ്‌സോർ പാർക്കിൽ നടക്കുന്ന മത്സരം ഇന്ത്യയിലുള്ള ആരാധകർക്ക് ടെലിവിഷനിലൂടെയും വിവിധ അപ്ലിക്കേഷനിലൂടെയും ആസ്വദിക്കാനാകും. ഡിഡി സ്‌പോർട്‌സാണ് ഇന്ത്യയിൽ മത്സരം പ്രദർശിപ്പിക്കുന്ന ടെലിവിഷൻ ചാനൽ. ജിയോ സിനിമ, ഫാൻകോഡ് എന്നിവ വഴിയും കളി കാണാൻ കഴിയും. മത്സരത്തിന്റെ ടോസിടൽ ഏഴു മണിക്ക് നടക്കും.

ആസ്‌ത്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോറ്റ ശേഷം ഉയിർത്തെഴുന്നേൽക്കാൻ നിൽക്കുകയാണ് ഇന്ത്യ. 2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാണ് വിൻഡീസിനെതിരായ പരമ്പര. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ചേതേശ്വർ പൂജാര, ഉമേഷ് യാദവ് എന്നിവർക്ക് ടെസ്റ്റ് ടീമിൽ ഇടംനഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ യശ്വസി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്ക്വാദ്, മുകേഷ് കുമാർ എന്നീ യുവതാരങ്ങൾക്ക് തങ്ങളുടെ ആദ്യ ടെസ്റ്റ് അവസരം ലഭിച്ചു. ജയ്‌സ്വാളാണ് തനിക്കൊപ്പം ഓപ്പൺ ചെയ്യുകയെന്ന് നായകൻ രോഹിത് ശർമ വ്യക്തമാക്കിയിട്ടുണ്ട്. ചേതേശ്വർ പൂജാരയ്ക്ക് സ്ഥാനം നഷ്ടപ്പെട്ടതോടെ മൂന്നാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ കളിക്കും. ഇക്കാര്യവും രോഹിത് ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, മികച്ച പ്രകടനം നടത്തിയ അജിങ്ക്യാ രഹാനെ ഉപനായകനായി വൻ തിരിച്ചുവരവ് നടത്തി.

ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ(നായകൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോഹ്ലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (ഉപനായകൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, ഷർദുൽ താക്കൂർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്കട്, നവദീപ് സെയ്നി.

വിൻഡീസിൽ ഏകദിന-ടി20 മത്സരങ്ങളും

ടെസ്റ്റ് മത്സരങ്ങളോടെ തുടങ്ങുന്ന പരമ്പരയിൽ ഏകദിന-ടി20 മത്സരങ്ങളും ഉണ്ട്. നാളെയാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി20 എന്നിവയടങ്ങുന്നതാണ് പരമ്പര.

സീനിയർ താരങ്ങളുടെ അഭാവത്തിൽ ടി20 ടീമിനെ ഹർദിക് പാണ്ഡ്യയാണ് നയിക്കുക. സൂര്യകുമാർ യാദവാണ് ടി 20 ടീമിന്റെ ഉപനായകൻ. അഞ്ച് മത്സരങ്ങളാണ് വിൻഡീസിനെതിരെ കളിക്കുന്നത്. ലെഗ് സ്പിന്നർ രവി ബിഷ്ണോയി ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അജിത് അഗർക്കറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ആദ്യ ടീമാണിത്.

ഇന്ത്യൻ ടി20 ടീം: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് (ഉപനായകൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (നായകൻ), അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.

How to watch the India-West Indies Test match, ODI, T20?

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News