കോഹ്‌ലിക്ക് പകരം ടീമിനെ നയിക്കാൻ 'രോഹിത് വേണ്ട';നിലപാട് തുറന്നുപറഞ്ഞ് ഗവാസ്‌കർ
ടെസ്റ്റ് ക്യാപ്റ്റൻസിയിലേക്കു പരിഗണിക്കുന്നവരുടെ നിരയിൽ ഒന്നാമനാണെങ്കിലും, രോഹിത്തിനെ നായകനാക്കരുത് എന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ
വിരാട് കോഹ്‌ലി ടെസ്റ്റ് ടീമിന്റെയും നായക സ്ഥാനം രാജിവെച്ചതിന് പിന്നാലെ തോടെ ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ചതിനു പിന്നാലെ, പകരക്കാരനായുള്ള അന്വേഷണത്തിലാണ് ബിസിസിഐ. വിരാട് കോഹ്‌ലിയുടെ പിൻഗാമിയായി ട്വന്റി20, ഏകദിന ടീമുകളുടെ നായകസ്ഥാനത്തെത്തിയ രോഹിത് ശർമയ്ക്കാണ് ടെസ്റ്റ് ടീമിന്റെയും നായകസ്ഥാനത്തേക്ക് പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങളുടെ പേരും പരിഗണനയിലുണ്ട്.
ടെസ്റ്റ് ക്യാപ്റ്റൻസിയിലേക്കു പരിഗണിക്കുന്നവരുടെ നിരയിൽ ഒന്നാമനാണെങ്കിലും, രോഹിത്തിനെ നായകനാക്കരുത് എന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. പകരം ഋഷഭ് പന്തിനാണ് ഗവാസ്‌കറിന്റെ വോട്ട്. എന്തുകൊണ്ട് രോഹിത് ശർമയെ ക്യാപ്റ്റനാക്കരുതെന്ന് എന്നും ഗവാസ്‌കർ വിശദീകരിക്കുന്നുണ്ട്.
'രോഹിത്തിനെ ക്യാപ്റ്റനാക്കരുതെന്ന് ഞാൻ പറയാൻ കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ്. കായികക്ഷമതയിൽ മുന്നിലുള്ള, എല്ലാ മത്സരങ്ങൾക്കും ലഭ്യമായ ഒരു താരത്തെയാണ് ക്യാപ്റ്റനാക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം- ഗാവസ്‌കർ ചൂണ്ടിക്കാട്ടി.
'ഇത്തരത്തിൽ പരുക്കു വഷളാകുന്ന പക്ഷം പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും. അതുകൊണ്ട് സ്ഥിരം പരുക്കിന് സാധ്യതയുള്ള താരങ്ങളെ മാറ്റിനിർത്തുന്നതാണ് ഉചിതം. പരുക്കു പറ്റാൻ സാധ്യത കൂടുതലായതുകൊണ്ടാണ് രോഹിത്തിന്റെ കാര്യത്തിൽ എനിക്കു സംശയം. അതുകൊണ്ട് എല്ലാ ഫോർമാറ്റിലും കളിക്കുന്ന ടീമിൽ സ്ഥിരാംഗമായ ഒരു താരത്തെ വേണം ക്യാപ്റ്റനാക്കാൻ' - ഗാവസ്‌കർ പറഞ്ഞു.
ഇന്ത്യൻ ട്വന്റി20, ഏകദിന ടീമുകളുടെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടതിനു പിന്നാലെ, അരങ്ങേറ്റ പരമ്പര പോലും രോഹിത്തിന് പരുക്കുമൂലം നഷ്ടമായിരുന്നു.