സഞ്ജു അസാധാരണ പ്രതിഭ, പ്രോത്സാഹിപ്പിക്കുന്നത് തുടരണം: ഇയാൻ ബിഷപ്പ്
സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം. സഞ്ജു അസാധാരണ പ്രതിഭയാണെന്നും വലിയ നേട്ടങ്ങൾ സഞ്ജുവിന് സാധിക്കുമെന്നും ഇയാൻ ബിഷപ്പ്
തിരുവനന്തപുരം: സഞ്ജുവിന്റെ പ്രകടനത്തിൽ ഏറെ സന്തോഷമെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരവും കമന്റേറ്ററുമായ ഇയാൻ ബിഷപ്പ്. സഞ്ജുവിനെ പ്രോത്സാഹിപ്പിക്കുന്നത് തുടരണം. സഞ്ജു അസാധാരണ പ്രതിഭയാണെന്നും വലിയ നേട്ടങ്ങൾ സഞ്ജുവിന് സാധിക്കുമെന്നും ഇയാൻ ബിഷപ്പ് പറഞ്ഞു.
അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഐപിഎല്ലില്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ച സഞ്ജു, ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും തുടരുകയായിരുന്നു. നിരവധി മുന്‍താരങ്ങളാണ് സഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തുന്നത്. ഓപ്പണറുടെ റോളിലെത്തിയ സഞ്ജു,42 പന്തുകളിൽ ന്ന് 77 റൺസാണ് അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. മത്സരത്തിൽ ഇന്ത്യ നാല് റൺസിനാണ് വിജയിച്ചത്.
ദീപക് ഹൂഡയുടെ സെഞ്ച്വറിയും മത്സരത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. 57 പന്തിൽ നിന്ന് 104 റൺസാണ് ഹൂഡ നേടിയത്. ഇരുവരുടെയും ബലത്തിൽ ഇന്ത്യ നേടിയത് 225 റൺസ്. മറുപടി ബാറ്റിങിൽ അയർലാൻഡ് എത്തിനോക്കിയെങ്കിലും നാല് റൺസ് അകലെ വീണു. ട്വന്റി20 ക്രിക്കറ്റിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന ഇന്ത്യൻ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് സഞ്ജു-ഹൂഡ സഖ്യം നേടിയിരുന്നു.
2017ൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ– കെ.എൽ. രാഹുൽ സഖ്യം കുറിച്ച 165 റൺസാണ് രണ്ടാമതായത്. ഇതുകൂടാതെ ട്വന്റി20 ക്രിക്കറ്റിൽ 2–ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് എന്ന റെക്കോർഡും സഖ്യത്തെ തേടിയെത്തി. 2020ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ജോസ് ബട്‍ലർ– ഡേവിഡ് മലാൻ സഖ്യം നേടിയ 167 റൺസാണു മറികടന്നത്.
Watch Video