പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിന് പിഴയിട്ട് ഐസിസി
മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് കെ.എൽ രാഹുലിനും സംഘത്തിനും പിഴയിട്ടത്
Update: 2022-01-24 15:46 GMT
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് ഐസിസിയുടെ പിഴ ശിക്ഷയും.
മൂന്നാം ഏകദിനത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് കെ.എൽ രാഹുലിനും സംഘത്തിനും പിഴയിട്ടത്. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴയൊടുക്കേണ്ടത്.അനുവദിച്ച സമയത്ത് രണ്ട് ഓവർ കുറച്ചാണ് ഇന്ത്യ ബൗൾ ചെയ്തത്.
ഐസിസിയുടെ ആർട്ടിക്കിൾ 2.22 പ്രകാരമുള്ള കുറ്റമാണ് ഇന്ത്യ ടീമിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതോടെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകാത്ത ഓരോ ഓവറിനും കളിക്കാർ മാച്ച് ഫീയുടെ 20 ശതമാനം വീതം പിഴയൊടുക്കണം.