'ഞങ്ങളുടെ അടുത്തുണ്ട്, നല്ല അമ്പയർമാർ': ബി.സി.സി.ഐയെ 'കളിയാക്കി' ഐസ്‌ലാൻഡ് ക്രിക്കറ്റ്

ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തൊട്ടത് എന്ന് കണ്ടെത്താന്‍ വ്യക്തമായ തെളിവുകളില്ലാതെ വന്നതോടെ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു.

Update: 2022-04-10 09:11 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: വിരാട് കോഹ്‌ലിയുടെ വിവാദ എൽബിഡബ്ല്യു തിരുമാനത്തിന് പിന്നാലെ ബി.സി.സി.ഐയെ ട്രോളി ഐസ്‌ലാൻഡ് ക്രിക്കറ്റ്. കൊള്ളാവുന്ന അമ്പയർമാർ ഞങ്ങളുടെ അടുത്തുണ്ടെന്നും അങ്ങോട്ടുവരാൻ തയ്യാറാണെന്നും ഐസ്‌ലാൻഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് താരം ഡെവാൾഡ് ബ്രെവിസ് ആണ് കോഹ്‌ലിയെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്.

അപ്പീൽ വന്നതിന് പിന്നാലെ അമ്പയർ ഔട്ട് വിളിച്ചു. പിന്നാലെ കോഹ്‌ലി റിവ്യു ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തൊട്ടത് എന്ന് കണ്ടെത്താന്‍ വ്യക്തമായ തെളിവുകളില്ലാതെ വന്നതോടെ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിന്നു. കോഹ്‌ലിയുടെ ബാറ്റിലാണു പന്ത് ആദ്യം തട്ടുന്നതെന്നാണു ടിവി ദൃശ്യങ്ങളിൽനിന്നു തോന്നുന്നതെങ്കിലും ബാറ്റിലും പാഡിലും പന്ത് ഒരേ സമയത്താണു തട്ടിയതെന്നായിരുന്നു 3–ാം അംപയറുടെ നിരീക്ഷണം.

അമ്പയറുടെ തീരുമാത്തില്‍ കടുത്ത രോഷം പ്രകടിപ്പിച്ചാണ് കോഹ്‌ലി കളംവിട്ടത്. സമൂഹമാധ്യമങ്ങളില്‍ വിവാദ ഔട്ടിനെച്ചൊല്ലിയുള്ള കോലാഹലം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടെയിലാണ് ഐസ് ലാന്‍ഡ് ക്രിക്കറ്റ് ബിസിസിഐയെ ട്രോളുന്നത്. 

'പന്ത് എഡ്ജ് ചെയ്‌തോ, ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടത് എന്നെല്ലാം ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് വ്യക്തമായി മനസിലാവണം എന്നില്ല. എന്നാല്‍ എല്ലാ ടിവി അമ്പയര്‍മാര്‍ക്കും ഇവിടെ ശരിയായ തീരുമാനം എടുക്കാനാവും. സ്ലോ മോഷന്‍ റീപ്ലേകളും അള്‍ട്രാ എഡ്ജ് പോലുള്ള ടെക്‌നോളജികളും അവര്‍ക്ക് പ്രയോജനപ്പെടുത്താം' എന്നാണ് ഐസ് ലന്‍ഡ് ക്രിക്കറ്റിന്റെ ട്വീറ്റ്. പരിശീലനം ലഭിച്ച ഞങ്ങളുടെ അമ്പയര്‍മാര്‍ അങ്ങോട്ട് വരാന്‍ തയ്യറാണെന്നും അവര്‍ ട്വീറ്റ് ചെയ്യുന്നു.

summary; 'We've trained umpires ready to fly over': Iceland Cricket take cheeky dig at BCCI after Kohli's controversial dismissal

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News