'വിമർശകരുടെ വായടപ്പിച്ച് അയാൾ തിരിച്ചുവരും'; കോഹ്‌ലിയെ പിന്തുണച്ച് രവി ശാസ്ത്രി

കളിയോടുള്ള കോഹ്ലിയുടെ അഭിനിവേശത്തിന് ഒരു കുറവും വന്നിട്ടില്ല

Update: 2022-08-24 05:19 GMT
Editor : Dibin Gopan | By : Web Desk
Advertising

മുംബൈ: വിമർശകരുടെയെല്ലാം വായടപ്പിച്ച് വിരാട് കോഹ്ലി ശക്തമായി തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. കളിയോടുള്ള കോഹ്ലിയുടെ അഭിനിവേശത്തിന് ഒരു കുറവും വന്നിട്ടില്ല.

ടോപ് ബാറ്റേഴ്സ് ആയ ബാബർ അസം, ജോ റൂട്ട്, ഡേവിഡ് വാർണർ, കോഹ്ലി എന്നിവരുടെ മൂന്ന് വർഷത്തെ കണക്ക് നോക്കിയാൽ കോഹ്‌ലിയാണ് മറ്റെല്ലാവരേക്കാളും കൂടുതൽ മത്സരം കളിച്ചിരിക്കുന്നതെന്ന് കാണാം. കോഹ്ലി 950 മത്സരം കളിച്ചെങ്കിൽ രണ്ടാമത് നിൽക്കുന്നയാൾ കളിച്ചത് 400 ആയിരിക്കും. ഒരു ടീമിന്റെ ക്യാപ്റ്റനായിരുന്ന് മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് ഭാരം കൂട്ടും. അതിനാലാണ് കോഹ്ലി ഇപ്പോൾ എടുത്തിരിക്കുന്ന ഇടവേളക്ക് അത്ഭുതം സൃഷ്ടിക്കാനാവും എന്ന് പറയുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

കോഹ്‌ലിയേക്കാൾ ഫിറ്റ്നസ് ഉള്ള മറ്റൊരു ഇന്ത്യൻ താരം ഇല്ല. ഈ പ്രായത്തിൽ കോഹ്‌ലിയെ പോലെ കഠിനാധ്വാനം ചെയ്യുകയും ഫിറ്റ്നസ് നോക്കുകയും ചെയ്യുന്ന മറ്റൊരു കളിക്കാരനില്ല.ശരിയായ മാനസികാവസ്ഥയിൽ കളിയെ സമീപിക്കുക എന്നത് മാത്രമാണ് വേണ്ടത്. ഒന്ന് രണ്ട് ഇന്നിങ്സ് കൊണ്ട് ഫോം തിരികെ പിടിക്കാനാവും. ശാസ്ത്രി കൂട്ടിച്ചേർത്തു.

താൻ കടന്നുപോയ മോശം അവസ്ഥയിൽ നിന്ന് കോഹ്‌ലി കാര്യങ്ങൾ പഠിച്ചിട്ടുണ്ടാവും. എല്ലാ കളിക്കാർക്കും ഇങ്ങനെ ഉണ്ടാവും. എന്നാൽ ഓരോരുത്തരുടേയും വ്യക്തിത്വമാണ് തിരിച്ചുവരാൻ പൊരുതാൻ സഹായിക്കുന്നത്, ഈ എല്ലാ ക്വാളിറ്റിയും കോഹ്‌ലിക്കുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു. 2019 നവംബർ 23 ന് ബംഗ്ലാദേശിന് എതിരെയാണ് കോഹ്‌ലി അവസാനമായി സെഞ്ച്വറി നേടിയത്. മോശം ഫോമിലുള്ള താരത്തിനെതിരെ ഇതിനോടകം തന്നെ നിരവധി പേർ വിമർശനം ഉന്നയിച്ചിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News