'95 റൺസ് നേടിയാൽ സച്ചിനെ മറികടക്കാം'; കോഹ്‌ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
2942 റൺസ് നേടിയ ക്രിസ് ഗെയ്ൽ ആണ് ലിസ്റ്റിൽ ഒന്നാമത്
അഡ്ലെയ്ഡ്: വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടി. ഐസിസി ടൂർണമെന്റുകളിലാകെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന നേട്ടമാണ് കോഹ്ലിക്ക് മുൻപിലെത്തി നിൽക്കുന്നത്. 95 റൺസ് നേടിയാൽ സച്ചിനെ കോഹ്‌ലി മറികടക്കും.
ഐസിസി ടൂർണമെന്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറാണ്. ഐസിസി ടൂർണമെന്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ ലോക താരങ്ങളെ നോക്കുമ്പോൾ കുമാർ സംഗക്കാര, ജയവർധനെ, ക്രിസ് ഗെയ്ൽ എന്നിവരാണ് കോഹ്‌ലിക്ക് മുൻപിലുള്ളത്.
ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നിവയിലായി 2719 റൺസ് ആണ് സച്ചിൻ നേടിയത്. 2624 റൺസ് ആണ് കോഹ്‌ലിയുടെ നേടിയിട്ടുള്ളത്. ട്വന്റി20 ലോകകപ്പ് കളിക്കാതെയാണ് സച്ചിൻ ഈ ലിസ്റ്റിൽ നിൽക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
2942 റൺസ് നേടിയ ക്രിസ് ഗെയ്ൽ ആണ് ലിസ്റ്റിൽ ഒന്നാമത്. 2876 റൺസ് നേടിയ സംഗക്കാര രണ്ടാമതും 2858 റൺസുമായി ജയവർധനെയാണ് മൂന്നാമതുമാണ്. ഓസ്ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പിൽ ഇതുവരെ കോഹ്ലി 3 അർധ ശതകം നേടിയിട്ടുണ്ട്.