ലങ്കയെ 262 റണ്‍സിലൊതുക്കി ഇന്ത്യ

ലങ്കയെ തുടർച്ചയായി വലയ്ക്കുന്ന ടീമിന്‍റെ മോശം പ്രകടനത്തിൽ നിന്ന് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് ലങ്കൻ ബാറ്റിങ് നിര നടത്തിയത്.

Update: 2021-07-18 13:49 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കൻ നിരയെ 262 റൺസിലൊതുക്കി. 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ലങ്കൻ പട ഈ സ്‌കോറിലെത്തിയത്. 

ലങ്കയെ തുടർച്ചയായി വലയ്ക്കുന്ന ടീമിന്റെ മോശം പ്രകടനത്തിൽ നിന്ന് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് ലങ്കൻ ബാറ്റിങ് നിര നടത്തിയത്. ഓപ്പണിങ് ഇറങ്ങിയ അവിഷ്‌ക ഫെർണാണ്ടോ(32) മിനോദ് ബാനുക(27 ) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകി. ചരിത് അസലങ്ക 38 റൺസും നായകൻ ദാസുൻ ഷനക 39 റൺസും നേടി. ചാമിക കരുണരത്‌നെയാണ് ലങ്കൻ നിരയിലെ ടോപ് സ്‌കോറർ. അദ്ദേഹം 35 ബോളിൽ 43 റൺസ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രൂണാൽ പാണ്ഡ്യയും ഹർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 9 ഓവർ എറിഞ്ഞെങ്കിലും ഭുവനേശ്വർ കുമാറിന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. മാത്രമല്ല റൺസ് വിട്ടുകൊടുക്കുന്നതിൽ ഭുവനേശ്വർ യാതൊരു പിശുക്കും കാട്ടിയില്ല. 63 റൺസാണ് ഭുവനേശ്വർ വിട്ടുകൊടുത്തത്.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News