അണ്ടർ 19 ലോകകപ്പ്: ആസ്‌ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.1998 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിെലത്തുന്നത്

Update: 2022-02-03 01:15 GMT
Editor : rishad | By : Web Desk
Advertising

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ആസ്‌ട്രേലിയയെ 96 റൺസിന് തോൽപ്പിച്ചു. കലാശപ്പോരാട്ടത്തിൽ മറ്റന്നാൾ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

ആസ്‌ട്രേലിയയെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എട്ടാം ഫൈനലുറപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടി. സെഞ്ചുറി നേടിയ നായകൻ യാഷ് ധുലും അർധസെഞ്ചുറി തികച്ച വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് നേടിയ 204 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 

മറുപടി ബാറ്റിങിൽ തുടക്കത്തിലെ ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഓപ്പണർ വില്ലി മടങ്ങി. തുടർച്ചയായ ഇടവേളകിൽ വിക്കറ്റുകൾ നഷ്ടമായപ്പോൾ 41.5 ഓവറിൽ 194 റൺസിന് ആസ്ട്രേലിയയുടെ എല്ലാവരും പുറത്തായി. ഇന്ത്യക്കായി വിക്കി ഒസ്റ്റ്‍വാൾ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവികുമാർ, നിഷാന്ത് സിന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.1998 ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലിെലത്തുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News