കോഹ്‌ലി തോൽവിയെ മനോഹരമായി കൈകാര്യം ചെയ്തു; അഭിനന്ദനവുമായി പാക് വനിതാ താരം

ടൂർണമെന്റിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അവർ പറഞ്ഞു.

Update: 2021-10-26 15:05 GMT
Editor : abs | By : Web Desk
Advertising

ദുബായ്: ടി20 ലോകകപ്പിൽ പാകിസ്താനിൽ നിന്നേറ്റ പരാജയത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി മനോഹരമായി കൈകാര്യം ചെയ്‌തെന്ന് പാക് വനിതാതാരം സന മിർ. ആ സ്‌പോർട്‌സ്മാൻ സ്പിരിറ്റിനെ അഭിനന്ദിക്കുന്നതായും വലിയ അത്‌ലറ്റുകളിൽനിന്നു മാത്രമേ ഇത്തരത്തിൽ പ്രതീക്ഷിക്കാവൂ എന്നും അവർ പറഞ്ഞു. ഐസിസി വെബ്‌സൈറ്റിലെ തന്റെ കോളത്തിലാണ് സന കോലിയെ പ്രശംസിച്ചത് രംഗത്തെത്തിയത്.

' വിരാട് കോഹ്‌ലി തോൽവിയെ ശോഭയോടെ കൈകാര്യം ചെയ്തു. അദ്ദേഹത്തിന്റെ സ്‌പോർട്‌സ്മാൻ സ്പിരിറ്റിനെ ഞാൻ അഭിനന്ദിക്കുന്നു. റോൾ മോഡലുകളായ വലിയ അത്‌ലറ്റുകളിൽ മാത്രമേ ഇങ്ങനെ കാണൂ.' - വനിതാ ടീമിന്റെ മുൻ നായിക കൂടിയായ അവർ പറഞ്ഞു.

ടൂർണമെന്റിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അവർ അഭിപ്രായപ്പെട്ടു. 'ഇന്ത്യ തിരിച്ചുവന്നാൽ അതിൽ അത്ഭുതമില്ല. ഇന്ത്യയും പാകിസ്താനും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടണം എന്നാണ് ആഗ്രഹം' - അവർ കൂട്ടിച്ചേർത്തു. 'ഇന്ത്യക്കെതിരെയുള്ള  ജയത്തോടെ പാകിസ്താൻ ടൂർണമെന്റിലെ ഫേവററ്റുകളായി മാറി. വിജയത്തിൽ ക്യാപ്റ്റൻ ബാബർ അസം മതിമറന്നില്ല. അടുത്ത കളിയാണ് ലക്ഷ്യമെന്ന് അവർ പ്രഖ്യാപിച്ചു. ടീം യഥാർത്ഥ ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്നതിന്റെ മഹത്തായ അടയാളമാണത്'- അവർ കുറിച്ചു.

ആദ്യ മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ പത്തു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താൻ അടിച്ചെടുത്തു. ലോകകപ്പിൽ ആദ്യമായിട്ടാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിക്കുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News