ഇനി 97 ഓവറിൽ 280 റൺസ്; ആസ്‌ത്രേലിയക്കെതിരെയുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൊരുതി ഇന്ത്യ

നിലവിൽ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്

Update: 2023-06-10 17:41 GMT
Advertising

ആസ്‌ത്രേലിയക്കെതിരെയുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൊരുതി ഇന്ത്യ. മത്സരത്തിൽ വിജയിക്കാൻ രണ്ടാം ഇന്നിംഗ്‌സിൽ ആകെ 444 റൺസാണ് ടീമിന് നേടേണ്ടിയിരുന്നത്. നാലാം ദിനമായ ഇന്ന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരിക്കുകയാണ്. ഇനി 97 ഓവറിൽ 280 റൺസാണ് കംഗാരുപ്പടയെ തോൽപ്പിക്കാൻ രോഹിതിനും സംഘത്തിനും നേടേണ്ടത്. ആദ്യ ഇന്നിംഗ്‌സിൽ 469 റൺസടിച്ച് കൂട്ടിയ ഓസീസ് ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ 270 റൺസ് കൂടി ചേർത്തു. എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലീഡ് 443 വരെയെത്തിച്ചത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിൽ ഓപ്പണർ ഗിൽ 18 റൺസെടുത്ത് വിവാദ ക്യാച്ചിലൂടെ പുറത്തായപ്പോൾ നായകൻ രോഹിത് ശർമ(43) റൺസ് നേടി. പിന്നീട് നഥാൻ ലിയോണിന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുരുങ്ങി. വൺഡൗണായെത്തിയ ചേതേശ്വർ പൂജാര 27 റൺസ് നേടി പാറ്റ് കുമ്മിൻസിന്റെ പന്തിൽ അലക്‌സ് ക്യാരിയ്ക്ക് ക്യാച്ച് കൊടുത്തു. നിലവിൽ വിരാട് കോഹ്‌ലി(44*)യും അജിങ്ക്യ രഹാനെ(20*)യുമാണ് ക്രീസിലുള്ളത്.

ലക്ഷ്യം മറികടക്കുകയെന്ന തന്ത്രത്തോടെ തന്നെയാണ് ഇന്ന് ഇന്ത്യൻ ബാറ്റർമാർ കളിച്ചത്. എന്നാൽ ഗില്ല് പുറത്തായ ക്യാച്ച് വിവാദം ഉയർത്തിയിരിക്കുകയാണ്. പേസർ സ്‌കോട്ട് ബോളണ്ടിന്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. ഗ്രൗണ്ടിൽ പന്ത് തൊട്ടുകൊണ്ടാണ് ഗ്രീൻ ക്യാച്ചെടുത്തതെന്നാണ് വിമർശകർ പറയുന്നത്. മൂന്നാം അംപയറടക്കം ഔട്ട് വിധിച്ചതോടെ നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അനിഷ്ടം പ്രകടപ്പിക്കുന്നത് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. 19 പന്തിൽനിന്നാണ് ഗിൽ 18 റൺസടിച്ചത്. ഐ.പി.എല്ലിൽ തകർപ്പൻ ഫോമിലായിരുന്ന താരത്തിൽ നിന്ന് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.

India need 280 runs in 97 overs to win against Australia in ICC Test Championship final

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News