രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയെ കാത്തിരിക്കുന്നത് കടുപ്പമേറിയ മത്സരങ്ങള്‍, ഷെഡ്യൂള്‍ ഇങ്ങനെ...

Update: 2021-06-26 14:55 GMT
Editor : Roshin | By : Web Desk
Advertising

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ഞെട്ടലോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്. ടൂര്‍ണമെന്‍റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യ ന്യൂസീലാന്‍റിനോട് ദയനീയ പരാജയമാണ് നേരിട്ടത്. ഇപ്പോള്‍, രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്.

2021 മുതല്‍ 2023 വരെ നീളുന്ന രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ ഇന്ത്യ കളിക്കും. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ വെച്ച് രണ്ട് ടെസ്റ്റുകള്‍ കളിക്കും. നവംബറിലാണ് പരമ്പര. ടി20 ലോകകപ്പിന് ശേഷമായിരിക്കും പരമ്പര. ഡിസംബറില്‍ മൂന്ന് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.

പിന്നാലെ ശ്രീലങ്ക മൂന്ന് ടെസ്റ്റുകള്‍ക്കായി ഇന്ത്യയിലെത്തും. 2022ല്‍ ആസ്‌ട്രേലിയ ഇന്ത്യയിലെത്തും. നാല് ടെസ്റ്റുകളാണ് ഇരുവരും കളിക്കുക. ബംഗ്ലാദേശിനെതിരെയാണ് അവസാന പരമ്പര. ബംഗ്ലാദേശില്‍ വെച്ച് നടക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. ടെസ്റ്റ്

ചാമ്പ്യന്‍ഷിപ്പ് 2021-2023ലെ ഇന്ത്യയുടെ മത്സരങ്ങള്‍

  1. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പര
  2. ന്യൂസിലന്‍ഡിന്‍റെ ഇന്ത്യന്‍ പര്യടനം =- 2 ടെസ്റ്റ്
  3. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം -- 3 ടെസ്റ്റ്
  4. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം --3 ടെസ്റ്റ്
  5. ആസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം -- 4 ടെസ്റ്റ്
  6. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം - -2 ടെസ്റ്റ്
Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News