ടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി ആസ്‌ട്രേലിയ, ഇന്ത്യക്ക് ഇറക്കം

പുതുക്കിയ റാങ്കിങ് പ്രകാരം 119 പോയിന്റോടെ ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 117 പോയിന്റോടെ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തും 116 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

Update: 2022-01-20 07:50 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ഐ.സി.സി റാങ്കിങിൽ ഇന്ത്യക്ക് ഇറക്കം. രണ്ട് സ്ഥാനം താഴേക്ക് ഇറങ്ങി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി. അതേസമയം ആഷസ് പരമ്പര വിജയിച്ച ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തി. ഇടവേളക്ക് ശേഷമാണ് ആസ്ട്രേലിയ ടെസ്റ്റ് റാങ്കിങിന്റെ ഉന്നത സ്ഥാനം അലങ്കരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ 1-2നാണ് തോറ്റത്. പുതുക്കിയ റാങ്കിങ് പ്രകാരം 119 പോയിന്റോടെ ആസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 117 പോയിന്റോടെ ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തും 116 പോയിന്റോടെ ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒരു പോയിന്റിന്റെ വ്യത്യാസമേയുള്ളൂ. ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയിൽ ഇന്ത്യയെ തോൽപിക്കുക എന്നത് ശ്രീലങ്കയ്ക്ക് ബാലികേറാമലയാകും.

അഞ്ച് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പര 4-0ത്തിനാണ് ആസ്‌ട്രേലിയ സ്വന്തമാക്കിയത്. ഒരു മത്സരം സമനിലയിലായി. പരമ്പര വമ്പൻ മാർജിനലിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുണ്ട്.  ടീം ഇനത്തില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിക്കുന്നതിനൊപ്പം ടെസ്റ്റിലെ ബാറ്റിങ്, ബൗളിങ് റാങ്കിങ്ങിലും ഒന്നാമത് ഓസീസ് താരങ്ങളാണ്. ബാറ്റിങ്ങില്‍ ലാബുഷെയ്ന്‍ ആണ് ഒന്നാമത്. ബൗളിങ്ങില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും.

ടീം റാങ്കിങ് ഇങ്ങന- ബ്രാക്കറ്റിൽ പോയിന്റ്: ആസ്‌ട്രേലിയ(119) ന്യൂസിലാൻഡ്(117) ഇന്ത്യ(116) ഇംഗ്ലണ്ട്(101)ദക്ഷിണാഫ്രിക്ക(99) പാകിസ്താൻ(93)ശ്രീലങ്ക(83)വെസ്റ്റ് ഇൻഡീസ്(75) ബംഗ്ലാദേശ്(53) സിംബാബ്‌വെ (31) 

ICC rankings: India slip down to 3rd as Australia become top-ranked Test team

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News