ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം; കോഹ്‌ലിക്കും ദ്രാവിഡിനും നിർണായകം
സെഞ്ചൂറിയനിൽ ഉച്ചയ്ക്ക് ഒന്നരക്ക് മത്സരം തുടങ്ങും
ടി20യിലും ഏകദിനത്തിലും കപ്പിത്താൻ സ്ഥാനം നഷ്ടപ്പെട്ട നായകൻ വിരാട് കോഹ്‌ലിക്കും പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡിനും ഏറെ നിർണായകമാകുന്ന ആദ്യ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് ക്യാപ്റ്റൻസിക്ക് താൻ അർഹനാണെന്ന് കോഹ്‌ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന മോശം ചരിത്രത്തെ തിരുത്താനാകും ദ്രാവിഡിന്റെ ശ്രമം.
Just a sleep away from the series opener! 👍 👌#TeamIndia #SAvIND pic.twitter.com/0OrU8zDmFQ
— BCCI (@BCCI) December 25, 2021
— BCCI (@BCCI) December 25, 2021
പരിക്കേറ്റ് രോഹിത് ശർമ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയാണ്. കെഎൽ രാഹുലിനൊപ്പം മയങ്ക് അഗർവാളാകും ഓപ്പൺ ചെയ്യുക. പുജാരയും രഹാനെയും ഫോമിലെത്തിയില്ലെങ്കിൽ കോഹ്‌ലിയുടെ മേൽ ഇരട്ടി സമ്മർദമാകുമുണ്ടാകുക. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അശ്വിനാകും ടീമിലെ ഏക സ്പിന്നർ. മറുവശത്ത് മികച്ച ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. കഗീസോ റബാദ, ലൂങ്കി എങ്കിടി, ഡുആൻ ഒലിവർ എന്നീ പേസർമാർ ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
💬 💬 We've got some good quality practice over the week.
— BCCI (@BCCI) December 25, 2021
Head Coach Rahul Dravid speaks about the #TeamIndia's preparation in the lead up to the first #SAvIND Test. pic.twitter.com/bCjXbveV0I
Today marks the start of the first India-South Africa Test series, which will be crucial for skipper Virat Kohli who lost their places in the T20 and ODI series, and new coach Rahul Dravid