ബാറ്റെടുത്ത് കോഹ്‌ലി: ആഹ്ലാദത്തിൽ ഇന്ത്യൻ ക്യാമ്പ്, നിർദേശങ്ങളുമായി ദ്രാവിഡ്‌

ഞായറാഴ്ച കോഹ്‌ലി ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ജനുവരി 11-നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

Update: 2022-01-10 01:50 GMT
Editor : rishad | By : Web Desk
Advertising

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കുമെന്ന് ഉറപ്പായി. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിക്ക് കളിക്കാനായിരുന്നില്ല. മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച കോഹ്‌ലി ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ജനുവരി 11-നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ശനിയാഴ്ച കേപ്ടൗണിലെത്തിയ ഇന്ത്യന്‍ സംഘം പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലാണ് ഞായറാഴ്ച പരിശീലനത്തിനിറങ്ങിയത്.

കോഹ്‌ലിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ലോകേഷ് രാഹുലാണ് ഇന്ത്യയെ നയിച്ചിരുന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഏഴു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. മത്സരത്തിന്റെ നാലാം ദിനം മഴ മൂലം രണ്ട് സെഷനുകള്‍ നഷ്ടമായ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക അതിവേഗം സ്കോര്‍ ചെയ്ത് വിജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം ഇന്ത്യയും ദക്ഷിണാഫ്രിക്കയും 39 ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 15ലും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം. ഇന്ത്യ 14 മത്സരങ്ങള്‍ ജയിച്ചു. 10 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഇതുവരെ 22 ടെസ്റ്റുകളാണ് കളിച്ചത്. ഇതില്‍ നാലില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്. പതിനൊന്ന് മത്സരങ്ങളില്‍  ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍, ഏഴ് ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. കേപ്ടൗണിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് വിജയിച്ചാൽ ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര എന്ന അപൂർവ നേട്ടത്തിനും കോഹ്‌ലിയും സംഘവും അർഹരാകും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News