ഇന്ത്യയില്‍ 13 കോടി കായിക പ്രേമികള്‍; ഏറ്റവും കൂടുതല്‍ ആരാധകര്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്

ക്രിക്കറ്റിനാണ് ഇന്ത്യയിൽ ഏറെ പ്രചാരമുള്ളതെങ്കിലും കബഡിക്കും ഗുസ്തിക്കും ഫുട്‌ബോളിനുമൊക്കെ രാജ്യത്ത് വലിയ ആരാധക പിന്തുണയുണ്ട്

Update: 2022-04-14 07:57 GMT
Advertising

കായിക ഇനങ്ങൾ ഏതോ ആയിക്കൊള്ളട്ടെ, ഇന്ത്യയിൽ നിന്ന് അവക്കൊക്കെ പിറകില്‍ ആരാധകരുടെ വലിയൊരു നിര തന്നെയുണ്ടാവും. ക്രിക്കറ്റിനാണ് ഇന്ത്യയിൽ ഏറെ പ്രചാരമുള്ളതെങ്കിലും കബഡിക്കും ഗുസ്തിക്കും  ഫുട്‌ബോളിനുമൊക്കെ രാജ്യത്ത് വലിയ ആരാധക പിന്തുണയുണ്ട്. 

ഇന്ത്യയിൽ കായികരംഗത്തെ മൊത്തം ആരാധകവൃന്ദങ്ങളുടെ കണക്ക് പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍  പ്രമുഖ മീഡിയാ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ ഓർമാക്‌സ് മീഡിയ. ഇന്ത്യൻ ജനസംഖ്യയിൽ 13 കോടിയാളുകളും കായിക പ്രേമികളാണെന്നാണ്  ഓര്‍മാക്സ് മീഡിയയുടെ  പഠനം പറയുന്നത്. ഇതിൽ 12 കോടിയിലധികം ആളുകളും ക്രിക്കറ്റ് ആരാധകരാണ്. കബഡിയും ഗുസ്തിയും ഫുട്‌ബോളുമാണ് തൊട്ടു പിറകിലുള്ളത്.

ജൂലൈ മുതൽ ഡിസംബർ വരെ ആറു മാസങ്ങളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പ്രധാന നഗര, ഗ്രാമ പ്രദേശങ്ങളിലെ 12,000 വീതം പേർക്കിടയിലാണ് പഠനം നടത്തിയത്. ടെലിവിഷനിലൂടെയോ മറ്റു പ്ലാറ്റ്‍ഫോമുകളിലൂടെയോ അരമണിക്കൂർ നേരമെങ്കിലും ഒരു കായിക ഇനം ലൈവായി കണ്ടിട്ടുള്ളവരെയാണ്  ആരാധകരായി പരിഗണിച്ചത്.

ഇന്ത്യയിലെ ഏറ്റവും ആരാധക പിന്തുണയുള്ള സ്‌പോർട്ട്‌സ് ഫ്രാഞ്ചെസിയായി തെരഞ്ഞെടുക്കപ്പെട്ടത് ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്‌സാണ്. 4 കോടിയിലധികം ആരാധകരാണ് ചെന്നൈക്ക് ഇന്ത്യയിലൊട്ടാകെയുള്ളത്.

ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകർക്കിടയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീം സ്പാനിഷ് ഫുട്‌ബോൾ ക്ലബ്ബായ ബാഴ്‌സലോണയാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആരാധക പിന്തുണയുള്ള പത്ത് താരങ്ങളിൽ ഏഴ് ക്രിക്കറ്റ് താരങ്ങളാണ് ഇടം പിടിച്ചത്. ഫുട്ബാൾ സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയുമാണ് ആദ്യ പത്തിലുള്ള ഫുട്ബോള്‍ താരങ്ങള്‍. ബാഡ്മിന്‍റണ്‍ താരം പി.വി സിന്ദുവാണ് ഇവർക്കൊപ്പം ഇടം പിടിച്ച മറ്റൊരു താരം.

summery - India sports fan base at 136.3 mn; CSK major sports franchise: Ormax Media

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News