ആസ്‌ത്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

സൂര്യകുമാർ കുമാർ യാദവാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നായകൻ

Update: 2023-11-21 04:23 GMT
Advertising

ആസ്‌ത്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ കുമാർ യാദവാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നായകൻ. പതിനഞ്ചംഗ ടീമിൽ സഞ്ജുവിനെ ഇത്തവണയും ഉൾപ്പെടുത്തിയില്ല. നവംബർ 23-നാണ് ആദ്യമത്സരം. ലോകകപ്പിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യയെയും പരിഗണിച്ചിട്ടില്ല. യുവതാരം റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. അവസാന് രണ്ട് ടി20 മത്സരങ്ങൾക്കുള്ള ടീമിൽ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി ടീമിനൊപ്പം ചേരും.

ലോകകപ്പ് ടീമിലുണ്ടായിരുന്ന സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷണ എന്നിവർ മാത്രമാണ് ടീമിലുള്ളത്. ഐ.പി.എല്ലിൽ തിളങ്ങിയ റിങ്കു സിംഗിന് സീനിയർ ടീമിൽ തിളങ്ങാൻ അവസരം ലഭിച്ചു. വാഷിംഗ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, ശിവം ദുബെ എന്നിവരാണ് ടീമിലെ ഓൾ റൗണ്ടർമാർ. സ്പിന്നറായി രവി ബിഷ്‌ണോയിയും പേസർമാരായി അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണുള്ളത്. ഇഷാൻ കിഷന് പുറമെ ജിതേഷ് ശർമയെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചു. 26 ന് തിരുവനന്തപുരം, 28ന് ഗുവാഹത്തി, ഡിസംബർ ഒന്നിന് റായ്പൂർ, ഡിസംബർ മുന്നിന് ബെംഗളുരു എന്നിവിടങ്ങളിലാണ്  മത്സരങ്ങൾ

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാൾ, തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, പ്രസിദ്ദ് കൃഷ്ണ, അവേശ് ഖാൻ, മുകേഷ് കുമാർ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News