ടോസ് ശ്രീലങ്കയ്ക്ക്: ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, അശ്വിൻ ടീമിൽ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ മത്സരം തോറ്റതിനാൽ ജയം അനിവാര്യം.
Update: 2022-09-06 13:49 GMT
ദുബൈ: ഏഷ്യാകപ്പ് സൂപ്പർഫോറിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. പാകിസ്താനെതിരായ ആദ്യ മത്സരത്തിലും ഇന്ത്യൻ നായകന് ടോസ് നഷ്ടമായിരുന്നു. പാകിസ്താനെതിരായ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
രവി ബിഷ്‌ണോയിക്ക് പകരം മറ്റൊരു സ്പിന്നർ രവിചന്ദ്ര അശ്വിൻ ഇടം നേടി. അതേസമയം അഫ്ഗാനിസ്താനെ തോൽപിച്ച അതേ ടീമനെയാണ് ശ്രീലങ്ക ഇന്ത്യക്കെതിരെയും പരീക്ഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ മത്സരം തോറ്റതിനാൽ ജയം അനിവാര്യം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിടും.
അതേസമയം അഫ്ഗാനിസ്താനെ തോൽപിച്ച ലങ്കയ്ക്ക് ഇന്ന് കൂടി ജയിച്ചാൽ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം.