ഇന്ത്യൻ പേസ് ബൗളിങിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്; എട്ട് വിക്കറ്റ് നഷ്ടം

ചെറിയ ഇടവേളക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി

Update: 2024-09-20 08:59 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചെന്നൈ: ഇന്ത്യൻ പേസ് ബൗളിങിന് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 376 പിന്തുടർന്ന് രണ്ടാംദിനം ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 112-8 എന്ന നിലയിലാണ്. ചെറിയ ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ  മൂന്ന് വിക്കറ്റുമായി തിരിച്ചുവരവ് ഗംഭീരമാക്കി. ആകാശ്ദീപ്, രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.

നേരത്തെ ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ 339-6 എന്ന നിലയിൽ  രണ്ടാംദിനം  ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ ചെറുത്ത്‌നിൽപ്പ് 376ൽ അവസാനിച്ചു. ആദ്യദിനം സെഞ്ച്വറി നേടിയ ആർ അശ്വിൻ 113 റൺസിലും രവീന്ദ്ര ജഡേജ 86 റൺസിലും മടങ്ങി. ഇരുവരുടേയും വിക്കറ്റ് നേടി ടസ്‌കിൻ അഹമ്മദ് ബംഗ്ലാദേശിന് പ്രതീക്ഷ നൽകി.

മറുപടി ബാറ്റിങിൽ സന്ദർശകരുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ രണ്ട് റൺസ് തെളിയുമ്പോഴേക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശദ്മാൻ ഇസ്‌ലാമിനെ ബുംറ ക്ലീൻബൗൾഡാക്കി. തൊട്ടുപിന്നാലെ സക്കീർ ഹസനെ ആകാഷ് ദീപും പുറത്താക്കി. മൊയിമുൽ ഹഖ്(0), മുഷ്ഫിഖുൽ റഹിം(8),ക്യപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ(20) മടങ്ങിയതോടെ 40-5 എന്ന നിലയിൽ വൻതിരിച്ചടി നേരിട്ടു. എന്നാൽ ആറാംവിക്കറ്റിൽ ഒത്തുചേർന്ന ഷാക്കിബ് അൽ ഹസൻ(32), ലിട്ടൻദാസ്(22) കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരേയും പുറത്താക്കി രവീന്ദ്ര ജഡേജ ഇരട്ടപ്രഹരമേൽപ്പിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News