ഉംറാൻ മാലികും സഞ്ജുവും അന്തിമ ഇലവനിലെത്തുമോ? ആകാംക്ഷ
ഹർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ
ഡൂബ്ലിന്‍: ടി20 യില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ, 14-ാം സ്ഥാനത്തുള്ള അയർലൻഡുമായി ഏറ്റുമുട്ടുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഇന്ന് ഡൂബ്ലിനില്‍ അരങ്ങേറും. ലോകകപ്പ് ടി20 അടുത്തിരിക്കെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ടീമിലിടം നേടിയ യുവതാരങ്ങള്‍. അതിനാല്‍ തന്നെ ആര്‍ക്കെല്ലാം അവസരം ലഭിക്കും എന്നത് ഇപ്പോഴും വ്യക്തമല്ല. വേഗത കൊണ്ട് അമ്പരപ്പിച്ച ഉംറാന്‍ മാലികും മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടുമോ എന്ന് അറിയണമെങ്കില്‍ രാത്രി 9വരെ കാത്തിരിക്കണം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇഷാൻ കിഷനും ഹർഷൽ പട്ടേലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അവർ തങ്ങളുടെ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഇരുവരും ടീമിലെത്തുമെന്ന് ഉറപ്പാണ്. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവിനും മത്സരം നിര്‍ണായകമാണ്. സൂര്യകുമാറിനും അവസരം ലഭിച്ചേക്കും. ഋതുരാജ് ഗെയ്ക്കാവാദ്, , ദിനേശ് കാർത്തിക് എന്നിവർ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ചഹാലും അക്സറും സ്പിന്നർമാരായി ഉണ്ടാകും.
ഹർദിക് പാണ്ഡ്യയാണ് പരമ്പരയിൽ ടീമിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. പ്ലെയിംഗ് ഇലവനിൽ ഒരു സ്ഥാനത്തിനുള്ള പോരാട്ടം നിലവിൽ സാംസണെ സംബന്ധിച്ചിടത്തോളം അത്യന്തം കടുപ്പമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിന് അന്തിമ ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഐപിഎല്ലില്‍ രാജസ്ഥാനെ ഫൈനലിലെത്തിച്ച മിടുക്കുണ്ട് സഞ്ജുവിന്. ഐപിഎല്ലിലും സഞ്ജു മികവ് പുറത്തെടുത്തിരുന്നു. മാലികിന്റെ ഐപിഎല്ലിലെ വേഗത അന്താരാഷ്ട്ര ക്രിക്കറ്റിലും കാണാനാകുമോ എന്ന് കായിക പ്രേമികള്‍ ഉറ്റുനോക്കുന്നുണ്ട്.
ഐപിഎല്ലിലെ ഫോം കണക്കിലെടുത്ത് താരത്തിനും അവസരം ലഭിച്ചേക്കും. അതേസമയം അന്തിമ ഇലവനെപ്പറ്റി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ മനസ് തുറന്നിട്ടില്ല. ലോകകപ്പ് ടി20 കൂടി മുന്നില്‍കണ്ടാണ് ടീമിനെ സജ്ജമാക്കുന്നത്. അതിനാല്‍ തന്നെ ലഭിക്കുന്ന അവസരം മുതലാക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക.
Summary-India vs Ireland, 1st T20I, India Predicted XI: Will Umran Malik Get A Chance?