21 റൺസിനിടെ കൊഴിഞ്ഞത് 4 വിക്കറ്റ്; ഇന്ത്യയുടെ ലീഡ് 200 കടക്കുമോ ?

2 വിക്കറ്റിന് 85 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 3-ാം ദിവസം 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന സ്‌കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു

Update: 2022-01-05 10:44 GMT
Editor : Dibin Gopan | By : Web Desk
Advertising

വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ 2-ാം ഇന്നിങ്‌സിൽ ഇന്ത്യ പതറുന്നു. 2 വിക്കറ്റിന് 85 എന്ന സ്‌കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 3-ാം ദിവസം 6 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന സ്‌കോറിൽ ഉച്ചഭക്ഷണത്തിനു പിരിഞ്ഞു. ഇന്ത്യയ്ക്കിപ്പോൾ 161 റൺസ് ലീഡാണുള്ളത്. ഹനുമാ വിഹാരി (6), ശാർദൂൽ ഠാക്കൂർ (4) എന്നിവരാണു ക്രീസിൽ. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ 3 വിക്കറ്റ് വീഴ്ത്തി. ഡ്യുവാൻ ഒലിവിയർ, മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (53), അജിൻക്യ രഹാനെ (58) സഖ്യമാണു 2-ാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്കു കരുത്തായത്. 2 വിക്കറ്റ് നഷ്ടത്തിൽ 44 എന്ന സ്‌കോറിൽ ഒത്തു ചേർന്ന സഖ്യം 3-ാം വിക്കറ്റിൽ 111 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യയ്ക്കു മത്സരത്തിൽ മേൽക്കൈ നൽകി. എന്നാൽ പിന്നീടു തുടർച്ചായായി 4 വിക്കറ്റെടുത്തു ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു.

86 പന്തിൽ 10 ഫോർ അടങ്ങുന്നതാണു പൂജാരയുടെ ഇന്നിങ്‌സ്. 78 പന്തിൽ 8 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണു രഹാനെയുടെ ഇന്നിങ്‌സ്. മാർക്കോ ജാൻസെനെയാണു രഹാനെ സിക്‌സറിനു തൂക്കിയത്. ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ടിരുന്ന പൂജാരയും രഹാനെയും ഏറ്റവും അനിവാര്യമായ സമയത്ത് റൺസ് കണ്ടെത്തിയത് ടീമിന് ആശ്വാസമായി.

ഏകദിന ശൈലിയിൽ ബാറ്റുവീശിയ സഖ്യം അതിവേഗം ഇന്ത്യൻ സ്‌കോർബോർഡിൽ റൺസ് എത്തിച്ചാണു ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 27 റൺസിന്റെ ലീഡ് നേടിയിരുന്നു.പിന്നീട് 12 റൺസിനിടെ കഗീസോ റബാദ രഹാനെയയും പൂജാരയെയും ഋഷഭ് പന്തിനെയും പുറത്താക്കി. രവിചന്ദ്രൻ അശ്വിനെ (16) ലുങ്കി എൻഗിഡിയാണു പുറത്താക്കിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News