ഫൈനലിൽ ടോസ് ഭാഗ്യം ഇന്ത്യക്ക്; ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിങ്, മാറ്റമില്ലാതെ ടീമുകൾ

ടി20 ലോകകപ്പിൽ തോൽവിയറിയാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കകയും കലാശകളിക്ക് യോഗ്യത നേടിയത്.

Update: 2024-06-29 14:20 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ബാർബഡോസ്: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടമായ ഇന്ത്യക്ക് ഫൈനലിൽ ഭാഗ്യം തുണച്ചു. ഇരുടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി. ഫൈനലിൽ ശിവം ദുബെക്ക് പകരം സഞ്ജു സാംസൺ ഇലവനിൽ ഇടംപിടിക്കുന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എയ്റ്റിലും തോൽവിയറിയാതെയാണ് ഇരു ടീമുകളും കലാശകളിക്ക് ടിക്കറ്റെടുത്തത്. സെമിയിൽ ഈ ടൂർണമെന്റിലെ അത്ഭുത ടീമായ അഫാനിസ്ഥാനെ ഒൻപത് വിക്കറ്റിലാണ് എയ്ഡൻ മാർക്രവും സംഘവും തോൽപിച്ചത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് ഇന്ത്യയുടെ വരവ്. രോഹിത് ശർമയുടെ മിന്നുംഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വിരാട് കോഹ്‌ലി ഫൈനലിൽ തിളങ്ങുമെന്ന് ആരാധകർ വിശ്വസിക്കുന്നു. രോഹിതിനൊപ്പം കോഹ്ലി തന്നെ ഓപ്പണിങിലിറങ്ങും. ബൗളിങ് സുശക്തമാണെങ്കിലും ബാറ്റിങിലെ പോരായ്മകളാണ് സൗത്താഫ്രിക്കയെ അലട്ടുന്നത്. ക്യാപ്റ്റൻ മാർക്രം ഉൾപ്പെടെയുള്ള ടോപ് ഓർഡർ സ്ഥിരതയോടെ കളിക്കുന്നില്ല. എന്നാൽ ഐ.പി.എല്ലിലെ സൂപ്പർതാരം ഹെന്റിച് ക്ലാസനും ഡേവിഡ് മില്ലറും ഫോമിലേക്കെത്തിയാൽ ഇന്ത്യക്ക് തലവേദനയാകും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News