മായങ്ക് ഷോ; ഇന്ത്യ ശക്തമായ നിലയിൽ

2010 ന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്.

Update: 2021-12-26 11:43 GMT
Advertising

അർധ സെഞ്ച്വറി നേടിയ ഓപ്പണര്‍ മായങ്ക് അഗർവാളിന്റേയും 34 റൺസെടുത്ത വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റേയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയിൽ. ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിംഗ് തുടരുന്ന ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടമാവാതെ 109 റൺസെടുത്തിട്ടുണ്ട്. 119 പന്തിൽ നിന്ന് എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് മായങ്ക് 56 റണ്‍സെടുത്തത്.

കളിയുടെ തുടക്കം മുതൽ തന്നെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണർമാർ നേരിട്ടത്.2010 ന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഒരു  ഇന്ത്യൻ ഓപ്പണിംഗ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്.

ടെസ്റ്റ് ക്യാപ്റ്റനായ കോഹ്‌ലിക്കും കോച്ച് രാഹുൽ ദ്രാവിഡിനും നിർണായകമായ പരമ്പരയാണിത്. ഏകദിനത്തിലെയും ടി20യിലെയും ക്യാപ്റ്റൻ പദവി ഒഴിഞ്ഞതിന് ശേഷമുള്ള കോഹ്‌ലിയുടെ ആദ്യ പരമ്പരയാണിത്.

2021-2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ന്യൂസീലൻഡിനെ 1-0ത്തിന് തോൽപ്പിക്കുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീൻ എൽഗാറിന്റെ നേതൃത്വത്തിൽ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News