ശ്രീലങ്കയെ വരിഞ്ഞ് മുറുക്കി ബുവനേശ്വര്‍; ഇന്ത്യക്ക് വിജയത്തുടക്കം

46 റണ്‍സെടുത്ത അസലംക മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ചുനിന്നത്. അവിഷ്ക ഫെര്‍ണാണ്ടോ 26 റണ്‍സെടുത്തു

Update: 2021-07-25 18:00 GMT
Editor : Roshin | By : Web Desk
Advertising

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 38 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്‍തുടര്‍ന്ന ശ്രീലങ്ക 18.3 ഓവറില്‍ 126 റണ‍സിന് പുറത്താവുകയായിരുന്നു. 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബുവനേശ്വര്‍ കുമാറുമാണ് ശ്രീലങ്കന്‍ ബാറ്റിങ്ങിനെ തകര്‍ത്തത്. 46 റണ്‍സെടുത്ത അസലംക മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ മികച്ചുനിന്നത്. അവിഷ്ക ഫെര്‍ണാണ്ടോ 26 റണ്‍സെടുത്തു. ദീപക് ചഹാര്‍ രണ്ടും, ആദ്യ ടി20 മത്സരത്തിനിറങ്ങിയ വരുണ്‍ ചക്രവര്‍ത്തി, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഇന്ത്യക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യമുന്നിലെത്തി.

നിശ്ചിത 20 ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. അര്‍ദ്ദ സെഞ്ച്വറി നേടിയ സുര്യകുമാര്‍ യാദവാണ്(50) ഇന്ത്യയുടെ ടോപ് സ്കോറര്‍. ആദ്യ പന്തില്‍ തന്നെ ചമീര പൃഥ്വ ഷായെ കൂടാരം കയറ്റി. ആദ്യ ടി20 മത്സരത്തിനിറങ്ങിയ പൃഥ്വിക്ക് പൂജ്യനായി മടങ്ങാനായിരുന്നു വിധി. ശേഷം ക്രീസിലെത്തിയ സഞ്ജു സാംസണും നായകന്‍ ശിഖര്‍ ധവാനും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ തുടങ്ങി. 27 റണ്‍സ് നേടിയ സഞ്ജുവിനെ ഹസരംഗ എല്‍.ബി.ഡബ്ല്യുവില്‍ കുടുക്കി. 46 റണ്‍സെടുത്ത ധവാനെ കരുണരത്നയാണ് പുറത്താക്കിയത്. സിക്സറിലൂടെ അര്‍ദ്ദ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ അടുത്ത ബോളില്‍ത്തന്നെ പുറത്തായി. ഹസരംഗ തന്നെയാണ് ആ വിക്കറ്റും നേടിയത്.

ഫോം കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 10 റണ്‍സെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ പുറത്താകാതെ 20 റണ്‍സെടുത്തു. ശ്രീലങ്കക്കായി ഹസംഗ, ചമീര എന്നിവര്‍ രണ്ടും കരുണരത്നെ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News