ടി20: വിൻഡീസിന് ബാറ്റിങ്, പ്ലെയിങ് ഇലവനിൽ സഞ്ജു, തിലക് വർമ്മക്കും മുകേഷ് കുമാറിനും അരങ്ങേറ്റം

ആദ്യ ടി20യിൽ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

Update: 2023-08-03 14:29 GMT
Editor : rishad | By : Web Desk
Advertising

ട്രിനിഡാഡ്: ആദ്യ ടി20യിൽ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ  ബൌളിങിന് ക്ഷണിക്കുകയായിരുന്നു. ടെസ്റ്റ്-ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20ക്ക് ഒരുങ്ങുന്നത്.

ബാറ്റിങിന് അനൂകലമായ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യ ഏകദിന സ്‌ക്വാഡിനാണ് പ്രാമുഖ്യം നൽകുന്നതെങ്കിലും ടി20 നിസാരമാക്കുന്നില്ല. അടുത്ത വർഷമാണ് ടി20 ലോകകപ്പ് വരുന്നത്. അതിനാൽ തന്നെ കിട്ടുന്ന അവസരങ്ങൾ മുതലാക്കാനാണ് യുവതാരങ്ങളുടെ ശ്രമം.

രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. തിലക് വര്‍മ്മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറും. സ്പിൻ ബൗളിങിലൂടെ വിൻഡീസിനെ വീഴ്ത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഉംറാൻ മാലിക്, രവി ബിഷ്‌ണോയ് എന്നിവർക്ക് അവസരം ഇല്ല. മൂന്നാം ഏകദിനത്തിൽ അർധ സെഞ്ച്വറി തികച്ച് ഫോമിലേക്കുള്ള സൂചനകൾ നൽകിയ സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഉണ്ട്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗിൽ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ(നായകന്‍), സഞ്ജു സാംസൺ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ

വെസ്റ്റ്ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍: കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ജോൺസൺ ചാൾസ്(വിക്കറ്റ്കീപ്പര്‍ ), നിക്കോളാസ് പൂരൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ(നായകന്‍), ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ് 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News