തകർത്തടിച്ച് ജയ്‌സ്വാളും ഗിലും; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് 10 വിക്കറ്റ് ജയം, പരമ്പര

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി

Update: 2024-07-13 14:43 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ഹരാരെ: സിംബാബ്വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി (3-1) യുവ ഇന്ത്യ. നാലാം മത്സരത്തിൽ പത്ത് വിക്കറ്റിന്റെ ആധികാരിക ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം 15.2 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. യശസ്വി ജയ്സ്വാൾ 93 റൺസും ശുഭ്മാൻഗിൽ 58 റൺസുമെടുത്ത് പുറത്താകാതെ നിന്നു. 53 പന്തിൽ 13 ഫോറും രണ്ട് സിക്‌സറും സഹിതമാണ് ജയ്‌സ്വാൾ 93 റൺസ് അടിച്ചുകൂട്ടിയത്. ശുഭ്ഗമാൻ ഗിൽ 39 പന്തിൽ 58 റൺസെടുത്തു.

Full View

  സിംബാബ്‌വെ വിജയലക്ഷ്യമായ 153 റൺസ് തേടിയിറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. ജയ്‌സ്വാളായിരുന്നു കൂടുതൽ അപകടകാരിയായത്. പവർപ്ലെയിൽ ഇന്ത്യ 61 റൺസ് നേടി.29 പന്തിൽ അർധസെഞ്ച്വറി കുറിച്ച ജയ്‌സ്വാൾ പിന്നീട് കളിവേഗം കൂട്ടി. 58 പന്തിൽ 100 റൺസ് മറികടന്നു. ഒരുഘട്ടത്തിൽ പോലും ഇന്ത്യൻ ബാറ്റർമാർക്ക് ്‌മേൽ ആധിപത്യം പുലർത്താൻ സിംബാബ്‌വെ ബോളർമാർക്കായില്ല. സമീപകാലത്ത് ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട ജയ്‌സ്വാളിന്റെ അത്യുഗ്രൻ തിരിച്ചുവരവിനാണ് ഹരാരെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 152 റൺസ് കുറിച്ചത്. 28 പന്തിൽ 46 റൺസുമായി ക്യാപ്റ്റൻ സിക്കന്തർ റാസ ടോപ് സ്‌കോററായി. തടിവനഷെ മറുമണി (32),വെസ്ലി മധേവെരെ (25) എന്നിവർ മികച്ച പിന്തുണ നൽകി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലാണ്. ഇന്ത്യൻ നിരയിൽ അരങ്ങേറ്റ മത്സരം കളിച്ച തുഷാർ ദേശ്പാണ്ഡെ ഒരു വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അഭിഷേകിന്റെ മെയ്ഡൻ ടി20 വിക്കറ്റാണ്. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യഓവറുകളിൽ റണ്ണൊഴുക്ക് കുറഞ്ഞത് സിംബാബ്വെക്ക് തിരിച്ചടിയായി. പവർപ്ലെയിൽ വിക്കറ്റ് നഷ്ടമില്ലാതെ 44 റൺസ് നേടി. ഒന്നാം വിക്കറ്റിൽ മധേവെരെ-മറുമാണി കൂട്ടുകെട്ട് 63 റൺസ് കൂട്ടിചേർത്തു. എന്നാൽ മധ്യഓവറുകളിൽ ഇന്ത്യൻ യുവനിര പിടിമുറുക്കിയതോടെ സ്‌കോർ വേഗം കുറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News