ലങ്കാ ദഹനം; ശ്രീലങ്കയ്‌ക്കെതിരായ ടി20യിൽ ഇന്ത്യക്ക് 62 റൺസ് ജയം
ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്കയ്ക്ക് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 62 റൺസിന്റെ ജയം. ഇന്ത്യ ഉയർത്തിയ 199 റൺസിനു മുന്നിൽ ശ്രീലങ്കൻ ബാറ്റർമാർ അടിയറവ് പറഞ്ഞു. ആറ് വിക്കറ്റ് നഷ്ടത്തിൽ ലങ്കയ്‌ക്ക് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
1ST T20I. India Won by 62 Run(s) https://t.co/2bnp2Q8Gn5 #INDvSL @Paytm
— BCCI (@BCCI) February 24, 2022
ശ്രീലങ്കൻ നിരയിൽ 53 റൺസെടുത്ത അസങ്ക മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ദുഷ്മന്ത ചമീര 24ഉം കരുണരത്‌ന 21 റൺസുമെടുത്തു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ വെങ്കിടേശ് അയ്യർ എന്നിവർ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചഹലും ഓരോ വക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കൻ ബൗളിംഗ് നിരയെ നിലം തൊടാൻ അനുവദിച്ചിരുന്നില്ല. ഒന്നാം വിക്കറ്റിൽ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് 44 റൺസാണ് നേടിയത്. 32 പന്തിൽ 44 റൺസ് നേടിയ രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ്സ് അയ്യർക്കൊപ്പം ഇഷാൻ കിഷനൊപ്പം തകർത്തടിച്ചു. ഇഷാൻ 56 പന്തിൽ 89 റൺസും ശ്രേയസ്സ് അയ്യർ 28 പന്തിൽ 57 റൺസുമാണ് അടിച്ചു കൂട്ടിയത്.