വിൻഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തിൽ 59 റൺസ് ജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ 132 റൺസിൽ പിടിച്ചുകെട്ടി.

Update: 2022-08-07 01:25 GMT
Advertising

ഫ്‌ളോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. ഫ്‌ളോറിഡയിൽ നടന്ന അവസാന മത്സരത്തിൽ വിൻഡീസിനെ 59 റൺസിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആവേശ് ഖാനാണ് കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ 132 റൺസിൽ പിടിച്ചുകെട്ടി.

ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും സൂര്യകുമാർ യാദവും നൽകിയത്. അഞ്ചാം ഓവറിൽ രോഹിത് മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ 50 കടന്നിരുന്നു.അടുത്ത ഓവറിൽ സൂര്യകുമാർ യാദവും വീണതോടെ ക്രീസിൽ എത്തിയ ഋഷഭ് പന്തും ദീപക് ഹൂഡയും ഇന്ത്യൻ സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. പിന്നാലെ എത്തിയ സഞ്ജുവും ബാറ്റിങ് വേഗം കുറച്ചില്ല. അവസാന ഓവറുകളിൽ അക്‌സർ പട്ടേലും തകർത്തടിച്ചതോടെ 20 ഓവറിൽ ടീം സ്‌കോർ 191ൽ എത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിരയെ ഇന്ത്യ എറിഞ്ഞിട്ടു. വെസ്റ്റ് ഇൻഡീസ് നിരയിൽ ആറു താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ഒടുവിൽ 19-ാം ഓവറിൽ 132 റൺസിന് വിൻഡീസ് പ്രതിരോധം അവസാനിച്ചു.

മഴമൂലം ഒരു മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിൽ മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News