തുടർച്ചയായ 100 ടെസ്റ്റ് മത്സരങ്ങളെന്ന നേട്ടം, പിന്നാലെ പരിക്ക്; അപ്രതീക്ഷിത 'തിരിച്ചടിയിൽ' ലയോൺ

2013 മുതൽ തുടങ്ങിയ ടെസ്റ്റ് കരിയറിൽ ആഷസിലെ കഴിഞ്ഞ ലോർഡ്‌സ് ടെസ്റ്റ് വരെ ലയോൺ ആസ്‌ട്രേലിയയുടെ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഭാഗമായി.

Update: 2023-07-03 12:34 GMT
Editor : rishad | By : Web Desk
നഥാന്‍ ലയോണ്‍
Advertising

ലോർഡ്‌സ്: തുടർച്ചയായ 100ാം ടെസറ്റ് മത്സരങ്ങൾക്ക് പിന്നാലെ ആസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലയോൺ പരിക്കേറ്റ് പുറത്ത്. ഇത്തരത്തിൽ തുടർച്ചയായ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളറാണ് ലയോൺ. 2013 മുതൽ തുടങ്ങിയ ടെസ്റ്റ് കരിയറിൽ ആഷസിലെ കഴിഞ്ഞ ലോർഡ്‌സ് ടെസ്റ്റ് വരെ ലയോൺ ആസ്‌ട്രേലിയയുടെ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഭാഗമായി.

ബാറ്റർമാരുടെ പട്ടികയിൽ അലസ്റ്റയർ കുക്ക്(159) അല്ലൻ ബോർഡർ(153) മാർക്ക് വോ(107) സുനിൽ ഗവാസ്‌കർ(106) ബ്രണ്ടൻ മക്കല്ലം(101) എന്നിവരും തുടർച്ചയായി 100 മത്സരങ്ങളിലേറെ കളിച്ചവരാണ്. ലോർഡ്‌സ് ടെസ്റ്റിനിടെയാണ് ലയോണിന് പരിക്കേൽക്കുന്നത്. കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. മുടന്തി ബാറ്റിങിനെത്തിയ ലയോണിനെ എഴുന്നേറ്റ് നിന്നാണ് കാണികൾ വരവേറ്റത്. എന്നാൽ ഫീൽഡിങിനിടെ പരിക്കേറ്റതിന് പിന്നാലെ പന്തെറിയാൻ ലയോണിനായില്ല. പകരം ട്രാവിസ് ഹെഡാണ് പന്തെറിഞ്ഞത്. അതേസമയം ലയോണിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയില്‍ ആസ്ട്രേലിയ 2-0ത്തിന് മുന്നിലാണ്. അതേസമയം ലയോണിന്റെ പകരക്കാരനായി സ്‌ക്വാഡിലുള്ള മർഫി ടീമിന്റെ ഭാഗമാകുമെന്നാണ് വിവരം. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലാണ് മർഫി ടെസ്റ്റിൽ ആസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിക്കുന്നത്. 25.21 ആവറേജിൽ 14 വിക്കറ്റുകൾ പരമ്പരയിൽ മർഫി വീഴ്ത്തി. നാഗ്പൂരിൽ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ ഏഴ് വിക്കറ്റുകളാണ് മർഫി പോക്കറ്റിലാക്കിയത്.

ലീഡ്‌സ് ടെസ്റ്റിനുള്ള ആസ്‌ട്രേലിയൻ ടീം  ഇങ്ങനെ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർക്കസ് ഹാരിസ്, മാർനസ് ലബുഷെയിന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ്, ടോഡ് മർഫി, സ്‌കോട്ട് നെസ്‌ലൻഡ്, മൈക്കൽ നെസ്‌ലൻഡ് , ജിമ്മി പിയർസൺ 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News