ഒരു ഐ.പി.എല്‍ ടീമിനായി 7000 റണ്‍സ്; റെക്കോര്‍ഡ് നേട്ടവുമായി വിരാട് കോഹ്‍ലി

ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനും കോഹ്ലി തന്നെയാണ്.

Update: 2022-05-20 12:33 GMT
Advertising

ഫോമിലേക്ക് തിരികെയെത്തിയ കോഹ്‍ലിയെക്കണ്ട് ത്രില്ലടിച്ചിരിക്കുന്ന ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി.ഒരു ഐ.പി.എല്‍ ഫ്രാഞ്ചെസിക്കായി 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്‍ലി ഇന്നലെ സ്വന്തമാക്കിയത്.

തോറ്റാൽ പുറത്ത്, പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണെന്നിരിക്കെ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്‌സിന്‍റെ മികവിൽ ബാംഗ്ലൂര്‍ ഇന്നലെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് വിജയക്ഷ്യം ഒരോവറും രണ്ട് പന്തും ബാക്കി നില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടക്കുകയായിരുന്നു.

എട്ട് ഫോറുകളുടേയും രണ്ട് സിക്സറുകളുടേയും അകമ്പടിയോടെ വിരാട് കോഹ്‍ലി 54 പന്തില്‍ നിന്ന് 73 റണ്‍സെടുത്തു. വ്യക്തിഗത സ്കോര്‍ 57 ലെത്തിയപ്പോഴാണ് കോഹ്‍ലി റെക്കോർഡ് നേട്ടം കൈവരിച്ചത്. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനും കോഹ്ലി തന്നെയാണ്. ഐ.പി.എല്ലിൽ നിന്ന് മാത്രമായി 6592 റൺസ് കോഹ്‍ലി നേടിയട്ടുണ്ട്. ശിഖർ ധവാൻ (6,205), രോഹിത് ശർമ (5,877), ഡേവിഡ് വാർണർ (5,876), സുരേഷ് റെയ്‌ന (5,528), എ ബി ഡിവില്ലിയേഴ്സ് (5,162) എന്നിവരാണ് കോഹ്‍ലിക്ക് പിറകില്‍.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News